Saturday, September 7, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsചരിത്ര ദൗത്യവുമായി കൊടുമൺ ശബരി എയർപോർട്ട് ആക്ഷൻ കമ്മിറ്റി:പിന്തുണയുമായി മധ്യ തിരുവിതാംകൂറിലെപ്രവാസി സമൂഹവും

ചരിത്ര ദൗത്യവുമായി കൊടുമൺ ശബരി എയർപോർട്ട് ആക്ഷൻ കമ്മിറ്റി:പിന്തുണയുമായി മധ്യ തിരുവിതാംകൂറിലെപ്രവാസി സമൂഹവും

മനോജ് ചന്ദനപ്പള്ളി

പ​ത്ത​നം​തി​ട്ട: നി​ർ​ദി​ഷ്ട ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി കൊ​ടു​മ​ൺ – ചന്ദനപ്പള്ളി
എ​സ്റ്റേ​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​വു​മാ​യി ആ​ക്ഷ​ൻ ക​മ്മി​റ്റിക്ക് പിന്നിൽ അണിചേരാൻ ഒരുങ്ങി പ്രവാസി സമൂഹവും. ചെ​റു​വ​ള്ളി എ​സ്റ്റേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭൂ​മി നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട​താ​യ​തി​നാ​ൽ വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ പൂ​ർ​ണ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റവന്യൂ ഭൂമിയിലെ കൊ​ടു​മ​ൺ – ചന്ദനപ്പള്ളി എ​സ്റ്റേ​റ്റ് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ആവശ്യം. മു​ഖ്യ​മ​ന്ത്രി​, ജില്ലയിൽ നിന്നുള്ള പാർലമെൻറ് അംഗം, ആരോഗ്യവകുപ്പ് മന്ത്രി, നിയമസഭ ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്ക് ഇതിനകം ആക്ഷൻ കമ്മിറ്റി നി​വേ​ദ​നം
ന​ൽ​കി​ പിന്തുണ തേടിയിട്ടുണ്ട്. തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മധ്യതിരുവിതാംകൂറിൽ നിന്നുള്ള പ്രവാസികളുടെ പിന്തുണ തേടി ഗൂഗിൾ മീറ്റും സംഘടിപ്പിച്ചു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സമാന ചിന്താഗതിക്കാർ ഒരുമിക്കുന്ന സംഗമം ഈ ഉദ്യമത്തിന് കൂടുതൽ ഊർജ്ജം പകരുമെന്നും
തു​ട​ർ​ന്ന്​ പ്രധാന മന്ത്രിയുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി ബഹുജനങ്ങളുടെ ഡിജിറ്റൽ സിഗ്നേച്ചർ സമാഹരിച്ച് നിവേദനവും ,ജനകീയ കൺവെൻഷനും ഉ​പ​വാ​സ
സ​മ​രം ഉ​ൾ​പ്പെ​ടെ സം​ഘ​ടി​പ്പി​ക്കുമെന്നും ആ​ക്​​ഷ​ൻ ക​മ്മി​റ്റി പറഞ്ഞു.

നിലവിൽ കൊച്ചി നെടുമ്പാശ്ശേരി – തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും ശബരിമലയിലേക്കുള്ള ദൂരം റോഡ് മാർഗ്ഗം നാല് മണിക്കൂറിൽ അധികമാണ്. ഇത് പകുതിയിൽ അധികം കുറയ്ക്കാൻ കഴിയും എന്നതാണ് പത്തനംതിട്ടയിൽ എയർപോർട്ട് വന്നാൽ ശബരിമല തീർത്ഥാടകർക്ക് പൊതുവേ ഉണ്ടാകുന്ന ഗുണം.
എരുമേലിയിലെ നിർദിഷ്ട സ്ഥലത്തുനിന്ന് ശബരിമലയിലേക്കുള്ള ദൂരം ഒരു മണിക്കൂറിനടുത്ത് മാത്രമാണെങ്കിലും സ്ഥലം ഏറ്റെടുക്കുന്നതിന്റെ ബുദ്ധിമുട്ടും വൻ ബാധ്യതയും കോടതി വിവഹാരങ്ങളും ശബരിമല വിമാനത്താവള പദ്ധതി തന്നെ പൂർത്തീകരിക്കാനാകാത്ത അവസ്ഥ വന്നുചേരാം.
ഈ അവസ്ഥയിൽ ഒരു കാരണവശാലും ശബരിമല വിമാനത്താവള പദ്ധതി നഷ്ടപ്പെടാതെ ജില്ലയിൽ തന്നെ അടിയന്തരമായി തുടങ്ങാൻ തർക്കരഹിതവും പരിസ്ഥിതി അനുകൂലവുമായ കൊടുമൺ – ചന്ദനപ്പള്ളി എസ്റ്റേറ്റ് കൂടി എരുമേലിക്ക് ഒപ്പം ചേർത്ത് പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നാണ് ആക്ഷൻ കൗൺസിലും പ്രവാസികളും ഒരുപോലെ ആവശ്യപ്പെടുന്നത്.

പ്ലാ​ന്റേ​ഷ​ൻ കോ​ർ​പ​റേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള കൊ​ടു​മ​ൺ എ​സ്റ്റേ​റ്റ് 1202 ഹെ​ക്ട​ർ ഭൂ​പ്ര​ദേ​ശ​മാ​ണ്. അ​ടൂ​ർ താ​ലൂ​ക്കി​ലെ കൊ​ടു​മ​ൺ, അ​ങ്ങാ​ടി​ക്ക​ൽ, ക​ല​ഞ്ഞൂ​ർ, ഏ​നാ​ദി​മം​ഗ​ലം, ഏ​ഴം​കു​ളം വി​ല്ലേ​ജു​ക​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളാ​ണി​ത്.​കൂടാതെ തൊട്ടടുത്ത് തന്നെ ചന്ദനപ്പളളി ഏറ്റേറ്റിലായി 1566 ഹെക്ടർ സ്ഥലം കൂടിയുണ്ട്. വിമാനത്താവളം യാഥാർത്ഥ്യമായാൽ അനന്തമായ വികസന സാധ്യതക്ക് ഭൂമി ഉപയോഗപ്പെടുത്താൻ കഴിയും. പ്ലാന്റേഷൻ കോർപ്പറേഷനും സംസ്ഥാനത്തിനും പൊതുവേ പത്തനംതിട്ട ജില്ലയ്ക്കും അത് മുതൽക്കൂട്ടാകും.
പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് പൂ​ർ​ണ​മാ​യും കൊ​ല്ലം, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യും വി​മാ​ന​ത്താ​വ​ളം ഉ​പ​യോ​ഗ​പ്ര​ദ​മാ​കും. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് അ​യ്യ​പ്പ​ഭ​ക്ത​രെ പ​മ്പ​യി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​വും ചെ​യ്യാ​നാ​കും. മാരാമൺ കൺവെൻഷൻ, – അയിരൂർ – ചെറുകോൽപ്പുഴ ഹിന്ദുമത കൺവെൻഷൻ, കുമ്പനാട് കൺവെൻഷൻ മഞ്ഞനിക്കര, ചന്ദനപ്പള്ളി വലിയപള്ളി, പരുമല പള്ളി എന്നിവിടങ്ങളിൽ എത്തുന്നവർക്കും കൂടുതൽ സൗകര്യം ഒരുങ്ങും.
പ​ദ്ധ​തി​യെ ഇ​രു​കൈ​യും നീ​ട്ടി പ്ര​വാ​സി​ക​ൾ സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സിയാൽ മാതൃകയിൽ
പ​ദ്ധ​തി​യി​ൽ മു​ത​ൽ​മു​ട​ക്ക് അ​ട​ക്കം ന​ട​ത്താ​ൻ ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചി​ട്ടു​ള്ള​താ​യും കൊ​ടു​മ​ൺ വി​മാ​ന​ത്താ​വ​ളം ആ​ക്ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഡോ. ​വ​ർ​ഗീ​സ് പേ​ര​യി​ൽ, സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത്‌ ഭാ​നു​ദേ​വ്, ട്ര​ഷ​റാ​ർ ആ​ർ. പ​ദ്മ​കു​മാ​ർ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എ. ​വി​ജ​യ​ൻ നാ​യ​ർ, ജോ​ൺ​സ​ൺ കു​ള​ത്തും​ക​രോ​ട്ട്, വി.​കെ. സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ​റഞ്ഞു.

റ​ബ​റി​നു വി​ല​യി​ടി​വ് വ​ന്ന​തോ​ടെ ടാ​പ്പിങ്​ നി​ല​ച്ച കൊ​ടു​മ​ൺ എ​സ്റ്റേ​റ്റി​ൽ ഫാ​ഷ​ൻ ഫ്രൂ​ട്ട്, മ​ത്സ്യ​ക്കൃ​ഷി, പ​ച്ച​ക്ക​റി, പ്ലാ​വ് തു​ട​ങ്ങി പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. റ​ബ​ർ ത​ടി സം​സ്ക​ര​ണ യൂ​നി​റ്റ് ഉ​ണ്ടാ​യി​രു​ന്ന​ത് അ​ട​ച്ചു​പൂ​ട്ടി. 60 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ലാ​റ്റ​ക്സ് ഉ​പ​യോ​ഗി​ച്ച് ഏ​തെ​ങ്കി​ലും ഒ​രു ഉ​ൽ​പ​ന്നം നി​ർ​മി​ക്കാ​ൻ പോ​ലും ക​ഴി​ഞ്ഞി​ട്ടി​ല്ല. കോ​ർ​പ​റേ​ഷ​ൻ ന​ഷ്ട​ത്തി​ലാ​കാ​ൻ തു​ട​ങ്ങി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​സ്ഥ​യും പ​രി​താ​പ​ക​ര​മാ​യി. കൊ​ടു​മ​ൺ എ​സ്റ്റേ​റ്റി​ൽ മാ​ത്രം ആ​റ് ഡി​വി​ഷ​നു​ക​ളി​ൽ 1500 ൽ ​അ​ധി​കം തൊ​ഴി​ലാ​ളി​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ന്ന് ഡി​വി​ഷ​നു​ക​ളു​ടെ എ​ണ്ണം രേ​ഖ​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 500 ആ​യി കു​റ​യു​ക​യും ചെ​യ്തു.
ന്യാ​യ​മാ​യ വേ​ത​നം ല​ഭി​ക്കാ​ത്ത​തി​നാ​ലും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ത്ത​തി​നാ​ലും ഭൂ​രി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും തോ​ട്ടം​മേ​ഖ​ല​യി​ൽ ചു​രു​ക്കം ദി​വ​സ​ങ്ങ​ളി​ൽ പോ​യി ജോ​ലി ചെ​യ്യു​ക​യും ബാ​ക്കി ദി​വ​സ​ങ്ങ​ളി​ൽ പു​റം​ജോ​ലി​ക​ൾ ചെ​യ്താ​ണ് കു​ടും​ബം പോ​റ്റു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന ക്വാ​ർ​ട്ടേ​ഴ്സു​ക​ൾ ജീ​ർ​ണി​ച്ച് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി മാ​റി. കാ​ട് വെ​ട്ടി​മാ​റ്റാ​ൻ നൂ​റു​ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് ഓ​രോ എ​സ്റ്റേ​റ്റി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്.ഇ​പ്പോ​ൾ ആ ​ത​സ്തി​ക പോ​ലും ഇ​ല്ലാ​താ​യി. തൊ​ഴി​ൽ​ര​ഹി​ത​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​മാ​ന​ത്താ​വ​ളം പ​ദ്ധ​തി​യി​ലൂ​ടെ നേ​രി​ട്ടും അ​ല്ലാ​തെ​യും അ​ന​ന്ത​മാ​യ തൊ​ഴി​ൽ സാ​ധ്യ​ത​ക​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. പ്രാ​ദേ​ശി​ക​മാ​യ വി​ക​സ​ന​ത്തി​ലൂ​ടെ​യും സാ​മ്പ​ത്തി​ക​മാ​യ പു​രോ​ഗ​തി ഈ ​മേ​ഖ​ല​ക​ളി​ലു​ണ്ടാ​കും.
ആ​രെ​യും കു​ടി​യൊ​ഴി​പ്പി​ക്കാ​തെ​യും പ​രി​സ്ഥി​തി വി​ഷ​യ​ങ്ങ​ളി​ല്ലാ​തെ​യും വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​നാ​കു​മെ​ന്ന​താ​ണ് കൊ​ടു​മ​ൺ – ചന്ദനപ്പള്ളി എ​സ്റ്റേ​റ്റി​ലെ പ്ര​ത്യേ​ക​ത. വ​ന​മേ​ഖ​ല​യു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത സ്ഥ​ല​മാ​യ​തി​നാ​ൽ വ​ന്യ​ജീ​വി ശ​ല്യ​മോ ഇ​ത​ര പ​രി​സ്ഥി​തി പ്ര​ത്യാ​ഘാ​ത​ങ്ങ​ളോ നേ​രി​ടേ​ണ്ടി​വ​രി​ല്ല. മ​ര​ങ്ങ​ൾ കൂ​ടു​ത​ലാ​യി മു​റി​ക്കേ​ണ്ട ആ​വ​ശ്യ​വു​മു​ണ്ടാ​കി​ല്ല.ഭൂപ്ര​കൃ​തി​യും റ​ൺ​വേ​യു​മെ​ല്ലാം തി​ക​ച്ചും അ​നു​യോ​ജ്യ​മാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നി​ർ​മാ​ണ ആ​വ​ശ്യ​ത്തി​നു​ള്ള പാ​റ​യും മ​ണ്ണും എ​ല്ലാം എ​സ്റ്റേ​റ്റി​ൽ ത​ന്നെ ലഭ്യമാകും.പ്ര​വാ​സി​ക​ളേ​റെ​യു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ത​ന്നെ വി​മാ​ന​ത്താ​വ​ളം വ​രു​ന്ന​തി​ലൂ​ടെ ഇ​തി​ന്‍റെ പ്ര​യോ​ജ​നം വ​ലു​താ​യി​രി​ക്കും. നി​ല​വി​ൽ ഇ​വി​ട​ടെ​യു​ള​ള​വ​ർ​ക്ക്​ തി​രു​വ​ന​ന്ത​പു​രം, നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് മ​ണി​ക്കൂ​റു​ക​ൾ റോ​ഡ് മാ​ർ​ഗം സ​ഞ്ച​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ്. റെ​യി​ൽ​വേ സൗ​ക​ര്യം പ​രി​മി​ത​മാ​യ പ​ത്ത​നം​തി​ട്ട​യി​ൽ ഒ​രു വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത നേ​ര​ത്തെ ത​ന്നെ ക​ണ്ടെ​ത്തി​യി​രു​ന്ന​താ​ണ്.

വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ കൊ​ടു​മ​ണ്ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​ത്രാ സൗ​ക​ര്യ​വും വി​പു​ല​പ്പെ​ടു​ത്താ​നാ​കും. നി​ർ​ദിഷ്ട പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് നി​ന്നും തീ​ര​ദേ​ശ, ചെ​ങ്കോ​ട്ട, കോ​ട്ട​യം പാ​ത​ക​ളി​ലാ​യി 20 മു​ത​ൽ 30 കി​ലോ​മീ​റ്റ​ർ പ​രി​ധി​യി​ൽ നാ​ല് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടാ​കും. നി​ർ​ദി​ഷ്ട 183 എ ​ദേ​ശീ​യ പാ​ത, എം.​സി റോ​ഡ്, കെ.​പി റോ​ഡ്, പി.​എം റോ​ഡ് എ​ന്നി​വ വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നാ​കും. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ത​ന്നെ അ​ഞ്ച് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും കൂ​ടാ​തെ 20 കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ അ​ഞ്ച് പ്ര​ധാ​ന​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളു​മു​ണ്ട്.

പ​ത്ത​നം​തി​ട്ട – കൊ​ടു​മ​ൺ – അ​ടൂ​ർ റോ​ഡ് വി​ക​സി​പ്പി​ക്കു​ക​യും അ​നു​ബ​ന്ധ പാ​ത​ക​ളി​ൽ കോ​ന്നി റോ​ഡും വി​ക​സി​പ്പി​ച്ച് ശ​ബ​രി​മ​ല​യി​ലേ​ക്ക് യാ​ത്രാ സൗ​ക​ര്യം കൂ​ട്ടാം. പ​ത്ത​നം​തി​ട്ട​യി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ൾ, തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാം വി​മാ​ന​ത്താ​വ​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ പാ​ത​ക​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കാം. അ​ടൂ​ർ, പ​ത്ത​നം​തി​ട്ട ടൗ​ണു​ക​ളു​ടെ വി​ക​സ​ന​വും ഇ​തു​വ​ഴി സാ​ധ്യ​മാ​കും.

അതെ…
ഒരുമയോടെ ലക്ഷ്യത്തിലേക്ക് ചുവട് വയ്ക്കാം..
വരണം
നമുക്കിവിടെ ഒരു
ശബരി എയർപോർട്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments