Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യ, ​യു.എ.ഇ സെക്​ടറിൽ പുതിയ സർവീസ് എന്ന ആവശ്യം തള്ളി ഇന്ത്യ

ഇന്ത്യ, ​യു.എ.ഇ സെക്​ടറിൽ പുതിയ സർവീസ് എന്ന ആവശ്യം തള്ളി ഇന്ത്യ

യുഎഇ: എയർ ഇന്ത്യ സർവീസുകൾ വെട്ടിക്കുറക്കുന്നതും പുതിയ സർവീസുകൾക്കുള്ള യു.എ.ഇ അഭ്യർഥന ഇന്ത്യ തള്ളിയതും വിമാന നിരക്ക് കൂടാൻ കാരണമാകും. വിശേഷ ദിവസങ്ങളും സീസണും മുൻനിർത്തി വരും മാസങ്ങളിൽ വലിയ കൊള്ളക്കാകും ഇത്​ അവസരം ഒരുക്കുക. ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക്​ സർവീസുകൾ ആരംഭിക്കാൻ കഴിയുമെന്ന യു.എ.ഇ വിമാന കമ്പനികളുടെ പ്രതീക്ഷക്കും കേന്ദ്രതീരുമാനം തിരിച്ചടിയായി.

കണ്ണൂർ ഉൾപ്പെടെ ഇന്ത്യ, യു.എ.ഇ സെക്​ടറിൽ കൂടുതൽ വിമാന സർവീസിന്​ സന്നദ്ധത അറിയിച്ച്​ യു.എ.ഇയിലെ വിമാന കമ്പനികൾ നേരത്തെ തന്നെ അപേക്ഷ കൈമാറിയിരുന്നു. സമഗ്ര സാമ്പത്തിക കരാറും മറ്റും നിലവിൽ വന്ന സാഹചര്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നായിരുന്നു കമ്പനികളുടെ പ്രതീക്ഷ. എന്നാൽ പുതിയ സർവീസുകൾക്ക്​ അനുമതി നൽകാനാവില്ലെന്ന്​ ഇന്ത്യ അറിയിച്ചു. ഇക്കാര്യം ആലോചനയിൽ ഇല്ലെന്ന്​ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. നിലവിൽ ഇന്ത്യ, യുഎ.ഇ സെക്​ടറിൽ ആഴ്​ചയിൽ 65,000 സീറ്റാണ്​ നിലവിൽ.

അര ലക്ഷം സീറ്റുകൾ അധികരിപ്പിക്കണം എന്നായിരുന്നു യു.എ.ഇ വിമാന കമ്പനികളായ എയർ അറേബ്യ, ഫ്ലൈ ദുബൈ, ഇത്തിഹാദ്​, എമിറേറ്റ്​സ്​ എയർലൈൻസുകളുടെ ആവശ്യം. കണ്ണൂരിനു പുറമെ കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, പൂനെ, ഗോവ, അമൃത്​സർ, ഭുവനേശ്വർ, ഗുവാഹത്തി എന്നിവിടങ്ങളിലേക്കും സർവീസ്​ നടത്താൻ യു.എ.ഇ വിമാന കമ്പനികൾ ഒരുക്കമാണ്​. 35 ലക്ഷത്തോളം ഇന്ത്യക്കാർ യു.എ.ഇയിൽ ഉണ്ടെന്നാണ്​ കണക്ക്​. നിലവിലെ സീറ്റുകൾ ഒട്ടും പര്യാപ്​തമല്ലെന്നാണ്​ യു.എ.ഇ വിമാന കമ്പനികൾ ഇന്ത്യയെ അറിയിച്ചത്​. ഇന്ത്യൻ വിമാന കമ്പനികളുടെ സമ്മർദമാണ്​ കേന്ദ്രനിലപാടിനു പിന്നിലെന്നും ആരോപണമുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments