Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് വിലയിൽ വർദ്ധനയ്ക്ക് സാധ്യത

പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് വിലയിൽ വർദ്ധനയ്ക്ക് സാധ്യത

യുഎഇയിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് വിലയിൽ വർദ്ധനയ്ക്ക് സാധ്യത. ശൈത്യകാല അവധി ദിവസങ്ങളിൽ വിമാന ടിക്കറ്റിന് 35 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നാണ് യാത്ര വിദ​ഗ്ധർ സൂചിപ്പിക്കുന്നത്. ശൈത്യകാലത്ത് കേരളത്തിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുകൾ വെട്ടിക്കുറച്ചെന്ന വാർത്തകൾക്കിടെയാണ് വിമാന ടിക്കറ്റ് നിരക്കുകൾ വർദ്ധിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ കേരളത്തിലേക്കുള്ള സർവീസുകൾ കുറയ്ക്കില്ലെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സൂചിപ്പിക്കുന്നത്.

‘സ്കൂളുകളുടെ ശൈത്യകാല അവധിക്കാലത്ത് സാധാരണയായി വലിയ തിരക്കുണ്ടാകും. ഈ സമയത്ത് ടിക്കറ്റ് നിരക്കിൽ 30 മുതൽ 35 ശതമാനം വരെ വർദ്ധനവ് ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സീസണിനായി ചില വിമാന സർവീസുകൾ പുനസ്ഥാപിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചിട്ടുണ്ട്. എന്നാൽ ഏതൊക്കെ സർവീസുകൾ പുനസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനാൽ നിലവിൽ വിമാന ടിക്കറ്റ് നിരക്കുകൾ ഉയർന്ന നിലയിൽ തന്നെ തുടരുകയാണ്.; സ്മാർട്ട് ട്രാവൽസിന്റെ ജനറൽ മാനേജരായ സഫീർ മുഹമ്മദ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments