ഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തോടെ ഏഷ്യൻ രാജ്യങ്ങളിലെ വ്യോമഗതാഗതം താറുമാറായി.ഇന്ത്യ, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിമാന സര്‍വീസിനെ സാരമായി ബാധിച്ചിട്ടുണ്ട്. ഡൽഹി,ജയ്പൂര്‍, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിലും വിമാനങ്ങൾ വൈകിയാണ് എത്തുന്നത്.
മണിക്കൂറിൽ 100 മുതൽ 120 വരെ കി.മീ വേഗത്തിലാണ് പുകപടലം നീങ്ങിക്കൊണ്ടിരിക്കുന്നത്. നിലവിൽ ചൈനക്ക് മുകളിലാണ് പുക പടലങ്ങൾ. രണ്ടാഴ്ചക്കുള്ളിൽ വ്യോമഗതാഗതം സാദാരണ നിലയിൽ എത്തിക്കാനാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.



