റിയാദ് : റിയാദിലെ ഇന്ത്യൻ എംബസി ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗദിയിൽ കാലാവധിയുള്ള ഇഖാമയും താമസരേഖയുമുള്ള പ്രവാസി ഇന്ത്യക്കാർക്കാണ് അവസരം. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 12.
പ്രാരംഭ പ്രതിമാസ ശമ്പളം: 4000 സൗദി റിയാൽ .
ശമ്പള സ്കെയിൽ: SR 4000-120-5800-174-7540-226-9800.
അടിസ്ഥാന യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം.
മറ്റ് യോഗ്യതകൾ: കംപ്യൂട്ടർ പ്രവൃത്തി പരിചയം, ഇംഗ്ലിഷ് സംസാരിക്കുന്നതിലും എഴുതുന്നതിലുമുള്ള മികച്ച പ്രാവീണ്യം. അറബിയിലുള്ള ജോലി പരിജ്ഞാനം അഭികാമ്യം.
പ്രായപരിധി: 2025നവംബർ 1ന് 35 വയസ്സിൽ താഴെ.



