ദുബായ് : ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് ഗ്രൂപ്പ് തുടർച്ചയായ നാലാം വർഷവും അർധ വാർഷിക റിപ്പോർട്ടിങ് കാലയളവിൽ റെക്കോർഡ് ലാഭം പ്രഖ്യാപിച്ചു. 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തിൽ നികുതിക്ക് മുമ്പുള്ള ലാഭം 12.2 ബില്യൻ ദിർഹം (ഏകദേശം 27,500 കോടി രൂപ) രേഖപ്പെടുത്തി.
നികുതി കിഴിച്ചുള്ള ലാഭം കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനം വർധിച്ച് 10.6 ബില്യൻ ദിർഹമായി (ഏകദേശം 23,800 കോടി രൂപ) ഉയർന്നു. ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന സ്ഥാപനമാണ് എമിറേറ്റ്സ് ഗ്രൂപ്പ്.



