Wednesday, April 8, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമുഖം മാറുന്നു: വൻ പദ്ധതികൾ പ്രഖ്യാപിച്ച് ഷാർജ

മുഖം മാറുന്നു: വൻ പദ്ധതികൾ പ്രഖ്യാപിച്ച് ഷാർജ

ഷാർജ : താമസക്കാരുടെ സൗകര്യവും ജീവിത നിലവാരവും ഉയർത്തുന്നതിനായി പഴയ നഗരപ്രദേശങ്ങൾ നവീകരിക്കാനും പൊതു ഇടങ്ങളിൽ ഹരിതാഭ വർധിപ്പിക്കാനുമുള്ള വൻ പദ്ധതികൾ പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം കൂടുതൽ പാർക്കുകളും ഹരിത ഇടങ്ങളും ഒരുക്കി നഗരത്തെ ആധുനികവൽക്കരിക്കാനാണ് ഈ ബൃഹദ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

നഗരസഭയുടെ മേൽനോട്ടത്തിൽ പഴയ ഡിസ്ട്രിക്റ്റുകളിലെ റോഡുകൾ റീപേവ് ചെയ്യുക, മലിനജല ശൃംഖലകൾ ആധുനികവൽക്കരിക്കുക, മരങ്ങൾ നട്ടുപിടിപ്പിക്കുക, ഫാമിലി പാർക്കുകൾ വികസിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കും. കൂടാതെ, നഗരത്തിന്റെ ഭംഗി വർധിപ്പിക്കുന്നതിനായി കടകളുടെ ബോർഡുകൾ ഏകീകൃതവും ആകർഷകവുമായ രീതിയിൽ പരിഷ്കരിക്കാനും ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദ്ദേശം നൽകി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments