Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsലക്ഷ്മി പ്രിയയുടെ കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രീയക്ക് പണം കണ്ടെത്താൻ ഒരു ഗ്രാമം ഒരുമിക്കുന്നു

ലക്ഷ്മി പ്രിയയുടെ കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രീയക്ക് പണം കണ്ടെത്താൻ ഒരു ഗ്രാമം ഒരുമിക്കുന്നു

ഇലന്തൂർ: നിർദ്ധന പെൺകുട്ടി വാര്യാപുരം വേലൻപറമ്പിൽ ലക്ഷ്മി പ്രിയയുടെ കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രീയക്ക് പണം കണ്ടെത്താൻ ഇലന്തൂർ ഗ്രാമം ഒരുമിക്കുന്നു. നവംബർ 2, 3 തീയതി കളിൽ ഇലന്തൂരിലെ എല്ലാ വീടുകളും സന്ദർശിച്ച് ധനശേഖരണം നടത്താൻ ജനകീയ കൂട്ടായ്മ തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ നടക്കുന്ന ധനശേഖരണത്തിൽ കുടുംബശ്രീ, ഹരിത കർമ്മസേന, അങ്കണവാടി, ആശാപ്രവർത്തകർ, രാഷ്ട്രീയ, സമുദായിക, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവർ പങ്കു ചേരും. ഗ്രാമപഞ്ചായത്തംഗം അദ്ധ്യക്ഷനായി ഓരോ വാർഡിലും കമ്മിറ്റികളും ഗ്രൂപ്പുകളും രൂപീകരിക്കും. സ്‌കൂളുകൾ, സ്ഥാപനങ്ങൾ, സംഘടനകൾ തുടങ്ങിയവ ധനശേഖരണത്തിന് പ്രത്യേക പരിപാടികൾ നടത്തും.

50 ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടി വരുന്നത്. 10 ലക്ഷം രൂപ ഇതുവരെ കുട്ടിയുടെ അക്കൗണ്ടിൽ ലഭിച്ചു. വാര്യാപുരത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ നടത്തിയ കാരുണ്യ യാത്രയിലൂടെ 1.30 ലക്ഷം രൂപ സമാഹരിച്ചു. യോഗത്തിൽ ജനകീയ സമിതി പ്രസിഡന്റ് എം. ബി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ മനോജ് ഉദ്ഘാടനം ചെയ്തു. സമിതി ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, കൺവീനർ സാം മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിൻസൻ തോമസ് ചിറക്കാല, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അജി അലക്സ്, അംഗങ്ങളായ സജി തെക്കുംകര, പി. എം ജോൺസൻ, കെ. പി. മുകുന്ദൻ, മേഴ്സി മാത്യു, പഞ്ചായത്ത് സെക്രട്ടറി സന്ദീപ് ജേക്കബ്, ജനകീയ സമിതി ഭാരവാഹികളായ സാലമ്മ ബിജി വർഗീസ്, സാബു സാമൂവൽ, എം. ആർ. സുനിൽ, എം. ജി. മനോജ്, തോമസ് വർഗീസ്, വിവിധ സംഘടനാ പ്രതിനിധികളായ ബി.ജയകുമാർ, ശോഭ അജിത്, സലിജ ടീച്ചർ, ഇലന്തൂർ ഗവ. സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി. ടി. സുജ, തുടങ്ങിയവർ പ്രസംഗിച്ചു.

അക്കൗണ്ട് നമ്പർ : 40675101029190 ifsc KLGB 0040675

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments