ന്യൂഡല്‍ഹി: വിമാന കമ്പിനിയായ ഇന്‍ഡിഗോയ്ക്ക് 40 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ . പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കേണ്ട സിമുലേറ്ററുകള്‍ക്ക് യോഗ്യതാ മാനദണ്ഡങ്ങളില്ലെന്ന് കാട്ടിയാണ് ഡിജിസിഎയുടെ നടപടി.കാറ്റഗറി സി വിഭാഗത്തില്‍പ്പെടുന്ന കോഴിക്കോട്, ലേ, കാഠ്ണ്ഡു എന്നീ വിമാനത്താവളങ്ങളില്‍ ഇറക്കാന്‍ വേണ്ട പരിശീലനം നൽകുന്നില്ല.ക്യാപ്റ്റന്‍മാരും ഫസ്റ്റ് ഓഫിസര്‍മാരുമായ 1,700 പൈലറ്റുമാര്‍ക്കാണ് പരിശീലനം ലഭിക്കേണ്ടത്. ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഡിജിസിഎ നിർദേശിച്ചു.
അതിനിടെ ബോയിങ്ങിന്റെ 787 ശ്രേണിയിലെ വിമാനങ്ങളിൽ കൂടുതൽ പരിശോധന നടത്താൻ എയർ ഇന്ത്യയ്ക്ക് ഡിജിസിഎ നിർദേശം നല്‍കിയിട്ടുണ്ട്. അടിയന്തര സംവിധാനങ്ങൾ അടക്കം പരിശോധിക്കണം. എയർ ഇന്ത്യയുടെ രണ്ട് വിമാനങ്ങളിൽ സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. ബോയിങിൽ നിന്ന് ഡിജിസിഎ റിപ്പോർട്ട് തേടിയിട്ടുണ്ട്.



