ന്യൂഡല്‍ഹി: പുതിയ ലൈഫ് സേവിങ് ഫീച്ചറുമായി ആപ്പിള്‍. ഐഫോണുകളിലും ആപ്പിള്‍ വാച്ചുകളിലും ക്രാഷ് ഡിറ്റക്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാനാണ് ആപ്പിള്‍ ഒരുങ്ങുന്നത്. ഐഫോണിലും ആപ്പിള്‍ വാച്ചിലും അവ ഉപയോഗിക്കുന്നവര്‍ സഞ്ചരിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍ പെട്ടാല്‍ അറിയാനുള്ള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അപകടം സംഭവിച്ചാല്‍ 911 എന്ന നമ്പറിലേക്ക് സ്വയം വിളിക്കും. ഗൂഗിളിന്റെ പിക്സല്‍ ഫോണുകളിലുള്ള പേഴ്സണല്‍ സേഫ്റ്റി ആപ്പിന് ഇപ്പോള്‍ത്തന്നെ കാറപകടങ്ങള്‍ തിരിച്ചറിയാനുള്ള ശേഷിയുണ്ട്. ആപ്പിളിന്റെ അയണ്‍ഹാര്‍ട്ട് പ്രോജക്ടിലായിരിക്കും ഈ ഫീച്ചര്‍ ഉള്‍ക്കൊള്ളിക്കുക.

അതേസമയം, ആപ്പിള്‍ വാച്ചുകളില്‍ കുറച്ചുകാലമായി അപകട സുരക്ഷാ ഫീച്ചറുകള്‍ ഉപയോഗിക്കുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള അപകടമുണ്ടായാല്‍ എമര്‍ജന്‍സി നമ്പറിലേക്ക് കോള്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് നിലവിലുള്ളത്.