Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒഐസിസിക്ക് കരുത്തേകാൻ ജെയിംസ് കൂടൽ

ഒഐസിസിക്ക് കരുത്തേകാൻ ജെയിംസ് കൂടൽ

ഒ ഐ സി സി ഗ്ലോബൽ പ്രസിഡന്റായി ജെയിംസ് കൂടൽ നാലിന് സ്ഥാനമേൽക്കുന്നു

പ്രവാസികളുടെ സ്വപ്നവും പ്രതീക്ഷയുമായി മാറിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ നേതൃനിരയിലേക്ക് ജെയിംസ് കൂടൽ. നിലവിൽ ഓഐസിസി യുഎസ്എ ചെയർമാൻ കൂടിയായ ജെയിംസ് കൂടൽ ഓഐസിസി ഗ്ലോബൽ പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നു. പ്രവാസി സമൂഹത്തിന്റെ നിരവധി പ്രശ്നങ്ങളുടെ ശബ്ദമായി ഇതിനകം മാറിയ ഓഐസിസിയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരാൻ ജെയിംസ് കൂടലിന്റെ കടന്നുവരവിനു കഴിയും എന്നതിൽ സംശയമില്ല.

ഊർജസ്വലനായ കോൺഗ്രസുകാരൻ

കൂടൽ ഗവൺമെൻ്റ് ഹൈസ്‌കൂൾ പഠനകാലത്താണ് ജെയിംസ് കൂടൽ കെ.എസ്.യു. രാഷ്ട്രീയത്തിൽ ആകൃഷ്ടനാവുന്നത്. തുടർന്ന് കെ.എസ്.യു സ്കൂ‌ൾ യൂണിറ്റ് പ്രസിഡന്റ്റായി. പത്തനംതിട്ട കാതോലിക്കറ്റ് കോളേജിൽ പ്രീഡിഗ്രി പഠന കാലത്തും കെ. എസ്.യുവിൽ സജീവ പ്രവർത്തകനായി. ആ സമയത്ത് കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്‌മയായ അഖില കേരള ബാലജനസഖ്യത്തിൻ്റെ പ്രവർത്തകനായി. കോന്നി യൂണിയൻ വൈസ് പ്രസിഡൻ്റായി. തുടർപഠനത്തിന്‌ പന്തളം എൻ.എസ്.എസ് പോളിടെക്‌നിക് കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിന് ചേർന്നപ്പോഴും കെ. എസ്. യു പ്രവർത്തകനായി തുടർന്നു. പത്തനാപുരം സെന്റ്റ് സ്റ്റീഫൻസ് കോളജിൽ ഡിഗ്രി പഠിക്കുമ്പോൾ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ മെമ്പറുമായി.1992-ൽ നടന്ന കോൺഗ്രസിന്റെ സംഘടനാ തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ എ.കെ. ആൻ്റണിക്കൊപ്പം നിന്നുകൊണ്ട് 23-ാമത്തെ വയസിൽ കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം പ്രസിഡന്റായി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മണ്ഡലം പ്രസിഡൻ്റ് എന്ന വിശേഷണം കൂടി ഇതോടെ ജെയിംസ് കൂടലിനു ലഭിച്ചു. കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതോടെ പ്രാദേശിക രാഷ്ട്രീയത്തിലും സജീവസാന്നിധ്യമായി. ദീർഘകാലം ഇടതു പക്ഷത്തിൻ്റെ കൈയ്യിലായിരുന്ന അടൂർ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയുടെ നിയന്ത്രണം കോൺഗ്രസിൻ്റെ നേതൃത്വത്തിലേക്ക് എത്തിക്കുന്നതിൽ അടൂർ പ്രകാശിനോടൊപ്പം പ്രവർത്തിച്ച് ഡയറക്ടർ ബോർഡ് അംഗവുമായി.

പ്രവാസലോകത്തിന്റെ പ്രതീക്ഷ

പ്രാദേശിക രാഷ്ട്രീയത്തിൽ ഏറ്റവും സജീവമായി നിൽക്കുന്ന സമയത്താണ് ജെയിംസ് കൂടൽ അപ്രതീക്ഷിതമായി പ്രവാസലോകത്തേക്കെത്തുന്നത്. ബഹ്‌റൈനിൽ തുടങ്ങി ഇന്ന് അമേരിക്ക വരെ എത്തി നിൽക്കുന്ന അദ്ദേഹത്തിന്റെ പ്രവാസജീവിതത്തിലും രാഷ്ട്രീയം ഒഴിച്ചുകൂടാനാവാത്ത ഘടകമായി. തിരക്കുകൾക്കിടയിലും പൊതുപ്രവർത്തനം ജീവിതവ്രതമാക്കി അദ്ദേഹം സഞ്ചരിച്ചു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ചെറുപ്പകാലത്ത് ഉള്ളിൽ ആവേശം നിറച്ച കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെ അദ്ദേഹം ചേർത്തുപിടിച്ചു.

ബഹ്റൈനിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി ജെയിംസ് കൂടൽ ജോലി ചെയ്യുന്ന സമയത്താണ് ചെറിയാൻ ഫിലിപ്പ് കേരള ദേശീയവേദി എന്ന സംഘടന രൂപീകരിക്കുന്നത്. ഉടൻതന്നെ കേരള ദേശീയ വേദിയുടെ ബഹ്റൈൻ ചാപ്റ്ററിന് ജെയിംസ് കൂടൽ തുടക്കമിടുകയും ചാപ്റ്റർ ജനറൽ സെക്രട്ടറിയായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ ചെറിയാൻ ഫിലിപ്പ് സ്ഥാനാർത്ഥി ആയപ്പോൾ കേരള ദേശീയവേദി പിരിച്ചുവിടുകയും ഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തു. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റ് ആയിരിക്കെയാണ് വിദേശത്തുളള കോൺഗ്രസ് സംഘടനകളെ യോജിപ്പിച്ചു കൊണ്ട് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് എന്ന പേര് എല്ലാ ഓവർസീസ് കോൺഗ്രസ് സംഘടനകൾക്കും നൽകിയത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റായി ജെയിംസ് കൂടൽ നിയമിക്കപ്പെട്ടു.

ബഹ്‌റൈനിൽ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറം രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയതും ജെയിംസ് കൂടൽ ആയിരുന്നു. സംഘടനയുടെ പ്രഥമ ചെയർമാനായും അദ്ദേഹം തന്റെ കടമകൾ കൃത്യമായി നിർവഹിച്ചു. യുഎൻ അവാർഡ് ഏറ്റുവാങ്ങാനായി ഉമ്മൻ ചാണ്ടി ബഹ്‌റൈനിൽ എത്തിയപ്പോൾ ആയിരങ്ങൾ പങ്കെടുത്ത പൗരസ്വീകരണത്തിന് ജനറൽ കൺവീനർ ആയി നേതൃത്വം നൽകിയതും ജെയിംസ് കൂടല്‍ ആയിരുന്നു. ബഹ്റൈനിൽ സംഘടിപ്പിച്ച ജയ്‌ഹിന്ദ്‌ ഉത്സവം ഉൾപ്പെടെയുള്ള മെഗാ ഇവൻറുകൾ ജെയിംസ് കൂടലിന്റെ സംഘാടനമികവിന് ഉദാഹരണമാണ്.

അമേരിക്കയിലേക്കുള്ള യാത്രയിലും പൊതുപ്രവർത്തനം അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നു. ചുരുങ്ങിയ കാലയളവിൽ തന്നെ അമേരിക്കൻ മലയാളികൾക്കിടയിൽ സാമൂഹികസാംസ്കാരിക രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ജെയിംസ് കൂടലിനായി. ഇൻഡോ അമേരിക്കൻ പ്രസ്ക്ലബ് ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ്, വേൾഡ് മലയാളി കൗൺസിൽ ഹൂസ്റ്റൺ പ്രസിഡന്റ്, അമേരിക്കൻ റീജിയൺ പ്രസിഡന്റ്, ഇൻഡോ അമേരിക്കൻ ബിസിനസ് ഫോറം ഡയറക്ടർ, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ടെക്സാസ് ചാപ്റ്റർ പ്രസിഡൻ്റ് എന്നീ നിലകളിൽ സജീവമായി.

കെ.പി.സി. സി. പ്രസിഡന്റിന്റെ നിർദേശപ്രകാരം ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയുമായി ചേർന്ന് ഒ.ഐ.സി.സി യുഎസ്എ രുപീകരിക്കുകയും അതിന്റെ പ്രഥമ ചെയർമാനായി ജെയിംസ് കൂടൽ ചുമതലയേൽക്കുകയും ചെയ്തു‌. ഇന്ന് അമേരിക്കയിലെ പത്തോളം സിറ്റിയിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിൻ്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചതിൽ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല. ഇന്ന് ഗ്ലോബൽ പ്രസിഡന്റ് സ്ഥാനത്ത് എത്തി നിൽക്കുമ്പോൾ അദ്ദേഹത്തിന് കാലം കാത്തുവെച്ച അംഗീകാരമാണ് അതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

നന്മയുള്ള ജീവകാരുണ്യ പ്രവർത്തകൻ

മറ്റുള്ളവരുടെ കണ്ണീരൊപ്പുമ്പോഴാണ് ജീവിതം ധന്യമാവുന്നതെന്ന് വളരെ ചെറുപ്പത്തിലെ ജീവിതാനുഭവങ്ങൾ കൊണ്ട് തിരിച്ചറിഞ്ഞ വ്യക്തിയാണ് ജെയിംസ് കൂടൽ. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നല്ലൊരു ഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റി വെച്ചു. പൊതുപ്രവർത്തനമെന്നാൽ സമൂഹത്തിൽ സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കൊപ്പം നിലകൊള്ളുന്നതാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി നിലകൊള്ളാൻ ഒരിക്കലും അദ്ദേഹം മറന്നില്ല. ഏത് തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അദ്ദേഹം സമയം കണ്ടെത്തി. തന്റെ ആഘോഷങ്ങളൊക്കെയും ഇല്ലാത്തവനെ സഹായിച്ചുകൊണ്ടാവണം എന്ന നിർബന്ധം ഇന്നും അദ്ദേഹം തുടർന്നുപോരുന്നു.

ബഹ്റൈൻ ജീവിതത്തിൽ തിരക്കുകളേറിയപ്പോഴും തന്റെ നാടിനെയും നാട്ടുകാരെയും ജെയിംസ് കൂടൽ മറന്നില്ല. സഹജീവികളായ പ്രവാസികളെ സഹായിക്കുന്നതിനു വേണ്ടി കേരളാ പ്രവാസി ഡവലപ്പ്മെന്റ് സൊസൈറ്റി രൂപീകരിച്ചു. അതിന്റെ പ്രവർത്തനമായി വീടില്ലാത്തവർക്ക് വീട്, ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം എന്നിവ നൽകി.

ജെയിംസ് കൂടലിന് ‘ പറയാനുള്ളത് ‘

ചില വിമർശനങ്ങൾ, കാഴ്ചകൾ, കാഴ്ചപ്പാടുകൾ… എഴുത്തു വഴിയിലെ വേറിട്ട അനുഭവമായിരുന്നു ജെയിംസ് കൂടൽ രചിച്ച് ഗ്ലോബൽ ഇന്ത്യൻ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച പറയാനുള്ളത്. 18 അധ്യായങ്ങളുള്ള പുസ്തകം വിപണനത്തിലും ഏറെ മുന്നിലെത്തി. പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ജീവിതാനുഭവങ്ങൾ കൊണ്ട് സമ്പന്നമായ പുസ്തകത്തിൽ രസകരമായ നിരീക്ഷണങ്ങളും കാഴ്ച്ചപ്പാടുകളും കാണാം. മാറുന്ന കേരള സമൂഹത്തിനു മുന്നിലേക്ക് ചില ചോദ്യങ്ങൾക്കൊപ്പം ചിന്തിക്കാനുള്ള വകയും പുസ്തകം പകരുന്നുണ്ട്.

ഗ്ലോബൽ ഇന്ത്യൻ ന്യൂസ് സാരഥി

പ്രവാസികള്‍ക്കിടയിലെ വാര്‍ത്താ ശബ്ദമായി മാറിയ മാധ്യമമാണ് ഗ്ലോബൽ ഇന്ത്യൻ ന്യൂസ്. നേരുള്ള വാര്‍ത്തകള്‍ നേരോടെ വായനാക്കാരിലേക്ക് എത്തിയപ്പോഴത് ജനകീയമായ മുന്നേറ്റത്തിന്റെ തുടക്കമായി. അമേരിക്കയിലെ ഹൂസ്റ്റണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് അമേരിക്കയില്‍ നിന്നും അതിവേഗത്തില്‍ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കിടയില്‍ പ്രചാരം നേടി. ഹൂസ്റ്റണില്‍ നിന്നും പ്രിന്റ് എഡിഷ്യനായും ഗ്ലോബല്‍ ഇന്ത്യന്‍ എത്തിയതോടെ അത് മറ്റൊരു ചരിത്രമായി മാറി.ജെയിംസ് കൂടല്‍ ചെയര്‍മാനായി 17 അംഗ സംഘമാണ് ഗ്ലോബല്‍ ഇന്ത്യനു പിന്നില്‍.

സാഹിത്യ പ്രേമികൾക്കായി എത്തിയ ഗ്ലോബ് ലിറ്റ്, പുതു എഴുത്തുകാർക്കായി ആരംഭിച്ച ഗ്ലോബൽ ഇന്ത്യൻ പബ്ലിക്കേഷൻസ് എന്നിവ അതിവേഗത്തിൽ പ്രശംസ നേടി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രഗത്ഭർക്കു വർഷാവർഷം നൽകി വരുന്ന ഗ്ലോബൽ ഇന്ത്യൻ പുരസ്കാരങ്ങൾ ഏറെ ശ്രദ്ധ നേടി.

ഒഐസിസിയിലൂടെ അർഹതപ്പെട്ടവർക്ക് കൈത്താങ്ങ്

സംഘടനയുടെ ഭാഗമായി നിന്ന തുടക്കകാലം മുതൽ തന്നെ ഒഐസിസിയുടെ യഥാർത്ഥ പ്രവർത്തനങ്ങൾ എങ്ങനെയാവണമെന്ന കൃത്യമായ ബോധമുളള പ്രവർത്തകനായിരുന്നു ജെയിംസ് കൂടൽ. ഉത്തരവാദിത്തങ്ങൾ കൂടി വരുമ്പോൾ അത് വേണ്ടവിധത്തിൽ ഉപയോഗിക്കണമെന്ന് അദ്ദേഹം മനസ്സിലാക്കുന്നു. ഒ.ഐ.സി.സി. മെമ്പർഷിപ്പ് ഉള്ള പ്രവാസി വിദേശത്ത് വെച്ച് മരിച്ചാൽ അവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ ധനസഹായം നൽകുന്ന സുപ്രധാന പ്രോജക്ടിന് ആദ്യമായി രൂപം നൽകിയത് ജെയിംസ് കൂടൽ ഗ്ലോബൽ ട്രഷറർ ആയിരുന്ന സമയത്തായിരുന്നു. അവരുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള എല്ലാവിധ സഹായങ്ങളും അക്കാലത്ത് സംഘടന നൽകുമായിരുന്നു.

ഒഐസിസിയുടെ വരുംകാല പ്രവർത്തനങ്ങളും പ്രവാസികളുടെ പൂർണക്ഷേമത്തിനു വേണ്ടിയുള്ളതാവുമെന്ന കാര്യത്തിൽ സംശയമില്ല. വിരമിച്ച പ്രവാസികൾക്കായി റിട്ടയർമെന്റ് ഹോം പദ്ധതി, കേരളത്തിലേക്ക് തിരികെ പോകാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് നാട്ടിൽ സ്ഥിരതാമസത്തിനുള്ള സഹായപദ്ധതി, ഗൾഫ് മേഖലയിൽനിന്നും തിരികെ എ ത്തുന്ന പ്രവാസികൾക്കായി ജോലി സാധ്യതയ്ക്കുള്ള പദ്ധതി, പ്രവാസി പുനരധിവാസം, അവരുടെ മക്കൾക്ക് പഠന സഹായം, നഴ്‌സിംഗ് മേഖലയിലേക്ക് കുട്ടികളെ കൂടുതൽ എത്തിക്കുവാനുളള സഹായം, നിർദ്ധനരായ ഗൾഫ് റിട്ടേൺ പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് പദ്ധതികൾ തുടങ്ങി നിരവധി പദ്ധതികൾക്കാണ് ഒഐസിസി തുടക്കമിടാൻ പോകുന്നത്.

ആഗോള തലത്തിൽ വിവിധ രംഗങ്ങളിൽ പ്രശോഭിക്കുന്ന മലയാളി പ്രൊഫഷണലുകളുടെ കൂട്ടായ്മ ഇതിനായി സംഘടിപ്പിക്കും. വിദേശത്തും സ്വദേശത്തും പ്രവാസികൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് നിയമ പരിരക്ഷ ആവശ്യമാണെങ്കിൽ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസുമായി ചേർന്ന് പദ്ധതികൾ ആവിഷ്കരിക്കും. പ്രവാസികളുടെ കുട്ടികൾക്ക് മാതൃഭാ ഷാ പഠനത്തിന് ഓൺലൈൻ പഠനസഹായപദ്ധതി നടപ്പാക്കും. വിദേശത്തുള്ള ഏതു കോൺഗ്രസ് പ്രവർത്തകനും സംഘടനയുമായി ബന്ധപ്പെടുന്നതിനും അംഗത്വത്തിനും ഓൺലൈൻ സംവിധാനത്തിന് രൂപം നൽകും.

പ്രവാസി പുനരധിവാസത്തിന്റെ ഭാഗമായ ചെറിയ ഇൻവെസ്റ്റ്മെൻ്റ് നൽകുവാൻ മൈക്രോ ഫിനാൻസ് ഗ്രൂപ്പുകൾ സൃഷ്ടിക്കുക, ചെറിയ സംരംഭക പദ്ധതികൾ ആരംഭിക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങൾ നിറവേറാൻ ജെയിംസ് കൂടലിനെപ്പോലെയുള്ള ശക്തനായ നേതാവ് ഒഐസിസി നേതൃനിരയിലുള്ളത് സഹായിക്കും.

തിരഞ്ഞെടുപ്പിൽ കരുത്തുകാട്ടി ഒഐസിസി

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയത്തിനായി കച്ചകെട്ടി ഇറങ്ങിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിനൊപ്പം നേതൃനിരയിൽ ജെയിംസ് കൂടലും ഉണ്ടായിരുന്നു. ഒഐസിസിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനൊപ്പം കൂടുതൽ അംഗങ്ങളെ സംഘടനയിലേക്ക് എത്തിച്ചു. എല്ലാ മണ്ഡലങ്ങളിലും ജെയിംസ് കൂടലിൻ്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പ്രചരണ പരിപാടികൾ സംഘടിപ്പിച്ചു. പ്രവർത്തക കൺവൻഷൻ, കൂട്ടായ്മ, വീട്ടുമുറ്റം കേന്ദ്രീകരിച്ചുള്ള പ്രചരണപ്രവർത്തനങ്ങൾ എന്നിവ ശ്രദ്ധ നേടി. പ്രവർത്തനത്തിന്റെ ഫലമായി പ്രവാസ ലോകത്തു നിന്നും പരമാവധി അംഗങ്ങളെ നാട്ടിലെത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com