ജെയിംസ് കൂടൽ
പൊതുസമൂഹത്തിൻ്റെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് അവർക്കിടയിൽ ഒരാളായി പൊതു പ്രവർത്തകർ ജീവിച്ചൊരു കാലമുണ്ടായിരുന്നു. ആ കാലത്തിന് ഇടവേളയുടെ മൗനം നിറഞ്ഞു. പ്രകമ്പനം കൊള്ളിക്കുന്ന സംഗീതത്തിൽ നിറയുന്ന നാട്യങ്ങൾ നിറഞ്ഞ റീലിലാണ് കാര്യമെന്ന് തെറ്റിദ്ധരിച്ച ഒരു രാഷ്ട്രീയ തലമുറ ഇവിടെ വളർന്നു വരുന്നുണ്ട്. സമകാലിക രാഷ്ട്രീയ സംഭവ വികാസങ്ങൾ അവരിലേക്ക് വിരൽചൂണ്ടുന്നതും അതുകൊണ്ടാണ്.
“റീൽ ഒന്നും റിയൽ അല്ല” എന്ന വാചകം ഇന്നത്തെ രാഷ്ട്രീയ യാഥാർത്ഥ്യത്തിന്റെ ഒരു കൃത്യമായ നിർവചനമാണ് എന്നതിൽ ആർക്കും തർക്കവുമില്ല.
സോഷ്യൽ മീഡിയയുടെ കാലത്ത്, പ്രത്യേകിച്ച് റീൽ സംസ്കാരം ശക്തമായ ഈ കാലഘട്ടത്തിൽ,
നേതൃത്വം ചിലർക്കെങ്കിലും ജനഹൃദയങ്ങളിൽ നിന്ന് ഉയരുന്ന സ്വാഭാവിക വിശ്വാസമല്ല.
മറിച്ച് ക്യാമറയ്ക്കു മുന്നിൽ സൃഷ്ടിക്കുന്ന ഒരു ‘ഇമേജ്’ മാത്രമായി മാറുന്ന സ്ഥിതിയാണ്
ഇന്നത്തെ രാഷ്ട്രീയ രംഗം.

നേതാക്കൾ ജനഹൃദയങ്ങളിൽ സ്വയം ജനിക്കണം.
അവിടെ അവർ വളരുന്നത് service, sacrifice, credibility, consistency
എന്നിവയിലൂടെ മാത്രമാണ്.
ഒറ്റ ദിവസത്തെ വീഡിയോയോ, വൈറൽ റീലോ,
ആരെയും യഥാർത്ഥ ജനനേതാവാക്കി മാറ്റില്ല. ലൈക്കും റീച്ചുമാണ് നേതാവിനെ സൃഷ്ടിക്കുന്നതെന്ന തെറ്റിദ്ധാരണ പൊളിച്ചെഴുതുക തന്നെ വേണം.
റീൽ രാഷ്ട്രീയത്തിന്റെ ആകർഷണവും അപകടവും നാം തിരിച്ചറിയേണ്ടതുണ്ട്. ഇന്ന് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന പലരും
ആദ്യമായി തിരയുന്നത് ജനങ്ങളുടെ പ്രശ്നങ്ങളല്ല;
ലൈക്കുകളും ഷെയറുകളും റീച്ചും മാത്രമാണ്.
വാക്കുകളുടെ ആഴത്തിനു പകരം
പശ്ചാത്തല സംഗീതത്തിൻ്റെയും ക്യാമറ പൊസിഷനുകളുടെയും ഭംഗിയിലാണ് ഊന്നൽ നൽകുന്നത്.
ഇതുവഴി രാഷ്ട്രീയ പ്രവർത്തനം ഒരു കണ്ടൻ്റ് മത്സരം പോലെ മാറുന്നതാണ്
ആശങ്കാജനകമായ യാഥാർത്ഥ്യം.
റീലുകൾ ഒരു സന്ദേശം ജനങ്ങളിലേക്കെത്തിക്കാൻ ഉപയോഗപ്രദമായേക്കാം. പുതിയ കാലത്തിൻ്റെ സംവേദന രീതിയുമാണല്ലോ അത്.
പക്ഷേ റീലുകളേ തന്നെ നേത്യത്വത്തിന്റെ അളവുകോലാക്കി മാറ്റുമ്പോൾ,
അത് ജനാധിപത്യത്തിന്റെ ആത്മാവിനേ തന്നെ വെല്ലുവിളിയാകുന്നു. ഈ പ്രവണതെയാണ് മുതിർന്ന നേതാക്കൾ ചോദ്യം ചെയ്യപ്പെടുന്നത്.
കേരള രാഷ്ട്രീയത്തിന്റെ അനുഭവപാഠങ്ങൾ സംവദിക്കുന്നതും അതാണ്. കേരള രാഷ്ട്രീയത്തിന്റെ ചരിത്രം മറ്റെന്തു പറഞ്ഞാലും ഒരു കാര്യത്തിൽ വ്യക്തമാണ്:
ഇവിടെ നേതാക്കളെ സൃഷ്ടിച്ചത് ക്യാമറകളല്ല;
സംഘർഷങ്ങളും സമരങ്ങളും ജനസേവനവും
ദീർഘകാല വിശ്വാസബന്ധവുമാണ്.
ഇ. എം. എസ്., എ കെ ജി,
കെ. കരുണാകരൻ,
വി. എസ്. അച്യുതാനന്ദൻ ഉമ്മൻ ചാണ്ടി തുടങ്ങിയവർ ജനഹൃദയങ്ങളിൽ ഇടംപിടിച്ച നേതാക്കളായിരുന്നു.
അവർ ഒരിക്കലും ‘ട്രെൻഡിങ്’ വീഡിയോകളിലൂടെ ഉയർന്നവരല്ല.
അവരുടെ നേത്യത്വത്തിന്റെ ശക്തി
ജനജീവിതത്തോട് ചേർന്ന് നിൽക്കുന്നതിലായിരുന്നു.
റീൽ ഇട്ടാൽ റിയൽ നേതാവാകില്ല.
ക്യാമറ ഓണായിരിക്കുമ്പോൾ മാത്രം സജീവമാകുന്ന രാഷ്ട്രീയം,
ക്യാമറ ഓഫ് ആകുമ്പോൾ ജനങ്ങൾക്ക് അദൃശ്യമാകുന്ന നേത്യത്വം ഇതൊരു യാഥാർത്ഥ്യമാണ്.
ഇത്തരം രാഷ്ട്രീയ നിലപാടുകൾക്ക്
കേരളത്തിൽ ദീർഘായുസ് ഉണ്ടാകുകയില്ല. ഇമേജ് മാത്രം ഉള്ള നേത്യത്വത്തിന്റെ ആയുസ് പൊതുവെ ക്ഷണികമാണ്.
കാരണം കേരളത്തിലെ ജനങ്ങൾ ഇമേജിനേക്കാൾ
issue, integrity, ഇടപെടൽ, ഇടപാടുകളില്ലായ്മ
എന്നിവയെയാണ് ഒടുവിൽ വിലയിരുത്തുന്നത്.
ജനാധിപത്യത്തിന് വേണ്ടത്:
• ക്യാമറയ്ക്കല്ല, ജനങ്ങൾക്കായി പ്രവർത്തിക്കുന്ന നേതാക്കൾ
• വൈറൽ വീഡിയോകളിലല്ല, സ്ഥിരം നിലപാടുകളിലാണ് വിശ്വാസം വയ്ക്കുന്ന രാഷ്ട്രീയം
• popular ആകുന്നതിനല്ല, public-നോട് ഉത്തരവാദിത്വം പുലർത്താൻ തയ്യാറുള്ള നേതൃത്വം.
ഇവയാണ് ഒരു രാഷ്ട്രീയ സംവിധാനത്തെ
ദീർഘകാലമായി നിലനിർത്തുന്ന അടിത്തറ.റീൽ ഒന്നും റിയൽ അല്ല.റീൽ കൊണ്ട് ശ്രദ്ധ നേടാം;
പക്ഷേ റിയൽ നേതാവാകാൻ ജനഹൃദയങ്ങളിൽ ജനിക്കണം.
കേരള രാഷ്ട്രീയത്തിൽ
image-based instant politics-ന്റെ സ്ഥാനം
സ്വാഭാവികമായി ക്ഷണികമായിരിക്കും.
കാരണം ഇവിടെ വിശ്വാസം ഇപ്പോഴും
ക്യാമറയുടെ മുന്നിലല്ല.
ജനങ്ങളുടെ മനസ്സിലാണ് രൂപപ്പെടുന്നത്. സമീപകാലത്ത് കേരള രാഷ്ട്രീയത്തിൽ ചർച്ചയായ
രാഹുൽ മങ്കൂട്ടത്തിൽ സംബന്ധിച്ച വിഷയവും
ഈ “റീൽ രാഷ്ട്രീയ” പ്രവണതയുടെ സ്വഭാവം വ്യക്തമാക്കുന്ന ഒരു ഉദാഹരണമാണ്.
മാധ്യമങ്ങളുടെ അമിത പ്രചരണവും celebrity politics-വും തനതു രാഷ്ട്രീയ നേതാക്കളെ മാത്രമല്ല,
അവരെ ഉയര്‍ത്തിക്കാട്ടുന്ന രാഷ്ട്രീയ പാർട്ടികളെയും പതുക്കെ ദുർബലമാക്കുന്ന പ്രവണതയായി മാറുകയാണ്. ഒരാളെ മാത്രം കേന്ദ്രമാക്കി മാധ്യമങ്ങൾ വഴി
“സ്റ്റാർ” പ്രതിച്ഛായ സൃഷ്ടിക്കുമ്പോൾ,
ആ പാർട്ടിയുടെ ആസ്ഥാനമായ ആശയധാരയും സംഘടനാ ശക്തിയും പിന്നിലാകുന്നു.
പാർട്ടി പ്രവർത്തകരുടെ വർഷങ്ങളായ പരിശ്രമം
ഒരു celebrity image-ന്റെ തിളക്കത്തിൽ
അദൃശ്യമാകുന്ന അവസ്ഥ രൂപപ്പെടുന്നു.
ഇത്തരം celebrity-centered politics
അകത്ത് അസൂയ, അസമത്വം, ഗ്രൂപ്പ് പോരാട്ടങ്ങൾ
എന്നിവക്കും വഴിയൊരുക്കുന്നു.
അവസാനം അത് പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റുകയും, ഭിത്തികള്ക്കുള്ളിൽ തന്നെ തകർച്ചയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ചരിത്രം പലതവണ തെളിയിച്ചിട്ടുണ്ട്:
star-based politics സ്ഥിരതയുള്ളതല്ല.
സ്റ്റാർ മങ്ങുമ്പോൾ പാർട്ടിയും കൂടെ മങ്ങും.
അതിനാൽ പാർട്ടികൾ വ്യക്തിപൂജയിലേക്കല്ല,
ആശയത്തിലും സംഘടനാ ശക്തിയിലുമാണ്
അവസാനം തിരിച്ചു നിക്ഷേപിക്കേണ്ടത്.



