Thursday, March 12, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news"എം.പി. രാജിവെച്ച് നിയമസഭയിലേക്ക്:രാഷ്ട്രീയ തന്ത്രമോ, ജനവിധിയോടുള്ള അനാദരവോ?", ജെയിംസ് കൂടൽ എഴുതുന്നു

“എം.പി. രാജിവെച്ച് നിയമസഭയിലേക്ക്:രാഷ്ട്രീയ തന്ത്രമോ, ജനവിധിയോടുള്ള അനാദരവോ?”, ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

തിരഞ്ഞെടുപ്പ് അടുത്താൽ പിന്നെ നേതാക്കളുടെ മത്സരമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ആണെങ്കിൽ പറയുകയും വേണ്ട. സകലർക്കും സ്ഥാനാർത്ഥിയാവണം.
അതുകൊണ്ടു തന്നെ കേരളത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇടയ്ക്കിടെ ഉയരുന്ന ഒരു ചോദ്യമുണ്ട്
ലോക്സഭയിൽ തിരഞ്ഞെടുക്കപ്പെട്ട എം.പി.മാർ രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ?നിയമപരമായി അതിൽ തടസമില്ല. എന്നാൽ രാഷ്ട്രീയപരമായി അതിന്റെ അർത്ഥം വളരെ വലുതാണ്. ജനങ്ങൾ എങ്ങനെ സമീപിക്കുന്നു എന്നതും പ്രധാനമാണ്.

ജനങ്ങൾ ഒരാളെ എം.പി.യായി തിരഞ്ഞെടുത്താൽ, അത് വെറും വ്യക്തിയുടെ വിജയമല്ല
അത് ഒരു ജനവിധിയാണ്. അതിനെ അംഗീകരിക്കുകയും കാലാവധി പൂർത്തിയാക്കും വരെ പിന്തുടരുകയും വേണം.
സംസ്ഥാനത്തിന്റെ ശബ്ദം പാർലമെന്റിൽ ഉയരാൻ വേണ്ടിയാണ് അവരെ ഡൽഹിയിലേക്ക് അയക്കുന്നത്.

അത്തരം സാഹചര്യത്തിൽ, കുറച്ച് വർഷങ്ങൾക്കകം എം.പി. സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ വരുമ്പോൾ സ്വാഭാവികമായൊരു ചോദ്യം ഉയരും: “അപ്പോൾ ജനങ്ങൾ നൽകിയ ലോക്സഭാ നിയോഗം എന്തായി?”
അതിനാലാണ് ഇത്തരം നീക്കങ്ങൾ പലപ്പോഴും രാഷ്ട്രീയ അവസരവാദം എന്ന വിമർശനത്തിന് ഇടയാക്കുന്നത്.
കാരണം ഒരു എം.പി. രാജിവെച്ചാൽ അതിന്റെ പിന്നാലെ ഉപതിരഞ്ഞെടുപ്പ് നടക്കണം.
അതിന്റെ സാമ്പത്തിക ചെലവും രാഷ്ട്രീയ ചലനങ്ങളും അവസാനത്തിൽ ജനങ്ങളെയാണ് ബാധിക്കുന്നത്.

എന്നാൽ ചിത്രത്തിന്റെ മറ്റൊരു വശവും ഉണ്ട്. ചില സാഹചര്യങ്ങളിൽ ഒരു മുന്നണി സംസ്ഥാനത്ത് ശക്തമായ നേതൃമുഖം തേടുമ്പോൾ, ദേശീയ തലത്തിൽ പരിചിതനായ നേതാവിനെ നിയമസഭയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ഉണ്ടാകും.
ഒരു മുഖ്യമന്ത്രി മുഖം മുന്നോട്ടുവയ്ക്കാനുള്ള രാഷ്ട്രീയ തന്ത്രമായി അത് അവതരിപ്പിക്കപ്പെടാം. അതുകൊണ്ട് എം.പി. രാജിവെച്ച് നിയമസഭയിലേക്ക് വരുന്ന തീരുമാനം
രാഷ്ട്രീയ തന്ത്രവും വിമർശനത്തിനിടയാക്കുന്ന തീരുമാനവും ഒരേസമയം ആകാം.

അവസാനം നിർണായകമായത് ഒരേയൊരു കാര്യമാണ്: ജനങ്ങൾ അതിനെ എങ്ങനെ വായിക്കുന്നു എന്നത്. അങ്ങനെ ഒരു സാഹചര്യം ഇപ്പോൾ നിലവിൽ ഉണ്ടോ? ജനങ്ങൾ എം പി യുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്നുണ്ടോ?
ജനവിധിയെ മാനിക്കുന്ന ഉത്തരവാദിത്തപരമായ തീരുമാനമായി അവർ അത് കാണുന്നുണ്ടോ,
അല്ലെങ്കിൽ അധികാര രാഷ്ട്രീയത്തിന്റെ ഒരു കണക്കുകൂട്ടലായി കാണുന്നുണ്ടോ ? അതിനാണ് മുന്നണികളുടെ ഇമേജും രാഷ്ട്രീയ ഫലവും നിർണയിക്കപ്പെടുക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments