Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'തലശ്ശേരി ബിഷപ്പിന്റെ റബ്ബർ രാഷ്ട്രീയം?'ജെയിംസ് കൂടൽ എഴുതുന്നു

‘തലശ്ശേരി ബിഷപ്പിന്റെ റബ്ബർ രാഷ്ട്രീയം?’ജെയിംസ് കൂടൽ എഴുതുന്നു

ജെയിംസ് കൂടൽ

റബറിന്റെ വില 300ലെത്തിച്ചാൽ കേന്ദ്രസർക്കാരിനെ സഹായിക്കുമെന്ന തലശ്ശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന രാഷ്ട്രീയ കേരളം ഞെട്ടലോടെയും അത്ഭുതത്തോടെയുമാണ് ശ്രവിച്ചത്. ബി.ജെ.പിക്ക് അനുകൂലമാണ് പ്രസ്താവന എത്ത് തോന്നുമമെങ്കിലും കൂടുതൽ ഗഗനമായി ചിന്തിച്ചാൽ ബി.ജെ.പിയെ വെല്ലുവിളിച്ചുള്ള മെരുക്കൽ നയമായി ഇതിനെ കാണാനാകും. സംസ്ഥാനത്തെ മുന്നണിരാഷ്ട്രീയത്തിന്റെ സമവാക്യങ്ങൾ ഇത് മാറ്റുമോ എന്ന ആശങ്കമുളവാക്കുമെങ്കിലും ബി.ജെ.പിക്ക് ബിഷപ്പിന്റെ ഈ വെല്ലുവിളി എറ്റെടുക്കാനുകുമോയെന്ന് രാഷ്ട്രീയ വൃന്തങ്ങൾ ചിന്തിക്കുന്നുണ്ട്. ആസിയാൻ കരാറിന്റെ ചുവടുപ്പിടിച്ച് ഇറക്കുമതി നയങ്ങളിൽ വന്ന വ്യതിയാനങ്ങളാണ് റബർ വില കുത്തനെ ഇടിയാൻ കാരണമായത്. ബി.ജെ.പി ഇത്തരം ഇറക്കുമതി നയങ്ങളെ പരിപൂർണമായി പിന്തുടരുന്ന കാഴ്ചയുമാണുള്ളത്. നയങ്ങൾ കർഷകർക്ക് ദ്രാഹകരമാണെന്ന് അറിഞ്ഞിട്ടും അവ തിരുത്താൻ തയ്യാറായില്ല. കർഷക ദ്രോഹ നയങ്ങളെ അപ്പാടെ പിന്തുടരുന്ന നയമാണ് കേന്ദ്രത്തിനുള്ളത്. രാജ്യത്ത് വ്യാപിക്കുന്ന കർഷക സമരങ്ങൾ ഇതിന് തെളിവാണ്. ബിഷപ്പിന്റെ വെല്ലുവിളി ഏറ്റെടുക്കാൻ കഴിയാത്ത ബി.ജെ.പിയെ ജനം തള്ളുന്ന കാഴ്ച നാളെ രാജ്യത്ത് ഉണ്ടാകും. ഇതിന്റെ പ്രയോജനം വലതുപക്ഷ പാർട്ടികൾക്കാണ് ലഭിക്കുക. കോൺഗ്രസ് നേതൃത്വത്തിന് തിരിച്ചുവരവിനുള്ള വഴി ഇത് തുറക്കും. കേരളത്തിൽ വേരുപിടിക്കാനാകാതെ വിഷമിക്കുന്ന ബി.ജെ.പി ശ്രമിക്കുന്നത് ക്രിസ്ത്യൻ മതന്യൂനപക്ഷങ്ങളെ എങ്ങനെയും കൂടെനിറുത്താനാണ്. അതിനായി ശ്രമം നടത്തുന്ന ബി.ജെ.പിക്ക് മുന്നിൽ സഭ കൊളുത്തിയിരിക്കുന്ന ചൂണ്ടയായി പ്രസ്താവനയെ കാണാം. കേരളത്തിലെ സഭനേതൃത്വവും ബി.ജെ.പി കേന്ദ്രനേതൃത്വവുമായി നിരന്തര ചർച്ചകൾ നടക്കുന്നുണ്ട്. അതിന്നിടയിലാണ് ബിഷപ്പിന്റെ പ്രസ്താവന. ത്രിപുരയിലെ പോലെയുള്ള നീക്കമാണ് ബി.ജെ.പി ശ്രമം. അതേസമയം ബിഷപ്പിന്റെ വാക്കുകൾക്ക് രാഷ്ട്രീയമാനമില്ലെന്നു നേതാക്കൾ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും അതിന് പിന്നിൽ രാഷ്ട്രീയുമുണ്ടെന്ന് വ്യക്തം. ബിഷപ്പിന്റെ വാക്കുകളെ കത്തോലിക്ക കോൺഗ്രസ് പിന്തുണച്ചെങ്കിലും മറ്റ് സഭകൾ അത്രയ്ക്കങ്ങ് അനുകൂലിക്കുന്നില്ല. ഇതിനിടെയിൽ ചില താത്പര്യങ്ങളും ചർച്ചയാകുന്നു. സഭാ സ്ഥാനത്തിരിക്കുന്നവരുടെ കേസുകളും വ്യവഹാര്യും ഒതുക്കി തീർക്കാനുള്ള മാർഗമായും പ്രസ്താവനയെ കാണുന്നവരുണ്ട്.

കേരളത്തിൽ നിന്നു ലോക്‌സഭാ സീറ്റ് ലഭിക്കാൻ കേന്ദ്രനേതൃത്വം ഏതറ്റംവരെയും പോകാൻ തയ്യാറായിരിക്കെയാണ് റബർ പ്രശ്‌നം ബി.ജെ.പിക്കു മുന്നിൽ വരുന്നത്.

കൃസ്ത്യൻസഭകൾ പിന്തുണ നൽകിയാൽ ലോകസഭ എം.പിമാർ എന്നത് ബി.ജെ.പിക്ക് പ്രയാസമുള്ള കാര്യമില്ല. ബിഷപ്പിന്റേത് വികാരപ്രകടനമാണെന്ന പ്രതിപക്ഷ നേതാവിന്റെ പ്രതികരണവും ഇടതുനേതാക്കളുടെ നിരീക്ഷണവും ആശങ്കയിലേക്കാണ് വിരൽചൂണ്ടുന്നത്.

ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയശേഷം രാജ്യത്ത് ക്രിസ്ത്യൻ സമൂഹം നേരിടുന്ന വെല്ലുവിളികൾ പലതാണ്. മതപരിവർത്തനത്തിന്റെ പേരിലുള്ള അക്രമങ്ങളാണ് അതിൽ മുഖ്യം. അതിലുമേറെയാണ് നിലനില്പിന്റെ പ്രശ്‌നങ്ങൾ. പ്രധാനമായും സാമ്പത്തികപ്രതിസന്ധി.വിദേശ ഫണ്ട് കൊണ്ടുവരുന്നതിനു കേന്ദ്രസർക്കാർ ചില്ലറ തടസ്സങ്ങളല്ല ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇതുമൂലം വിദ്യാഭ്യാസ,സേവന പ്രവർത്തനങ്ങളും ആതുരാലയങ്ങളും എല്ലാം പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യം നിലനിൽക്കെ അറിഞ്ഞുകൊണ്ടൊരു സഭയും ബി.ജെ.പി ചങ്ങാത്തത്തിന് ശ്രമിക്കുമെന്ന് തോന്നില്ല.

ബി.ജെ.പി പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം,പത്തനംതിട്ട,തൃശ്ശൂർ, കാസർകോഡ് മണ്ഡലങ്ങളിൽ ക്രിസ്ത്യൻ വോട്ട് നിർണ്ണായകമാണ്. ഇവിടെ കോൺഗ്രസും കേരളകോൺഗ്രസും സ്വാധീന ശക്തിയുമാണ്. അതുകൊണ്ടുതന്നെ ബിഷപ്പിന്റെ പ്രസ്താവന ഇത്തരം മണ്ഡലത്തിൽ വിലപ്പോവില്ല. ബി.ജെ.പിക്ക് പകൽക്കിനാവ് കാണാനുള്ള വക മാത്രമാണ് വിവാദപ്രസ്താവന നൽകുന്നത് എന്ന് വേണം കരുതാൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments