Sunday, May 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

സഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷത്തിന്റെയും ഭരണ-പ്രതിപക്ഷ വാക്പോരിനുമിടയിൽ സഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും. ഇന്നും സമ്മേളനം സുഗമമായി നടക്കുമോയെന്ന് വ്യക്തമല്ല. അനുരഞ്ജത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ഇന്ന് സമവായ ചർച്ച നടക്കാൻ സാധ്യതയുണ്ട്. 

രാവിലെ എട്ട് മണിക്ക് യുഡിഎഫിന്റെ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് തുടർനടപടികൾക്ക് രൂപം നൽകും. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം എന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎമാരെ കയ്യേറ്റം ചെയ്ത ഭരണപക്ഷം എംഎൽഎമാർക്കും വാച്ച് ആന്റ് വാ‍ർഡുമാ‍ർക്കും എതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.നിയമസഭാ സംഘർത്തിൽ സ്പീക്കറുടെ റൂളിംഗും ഇന്ന് ഉണ്ടായേക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments