തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ.ജയകുമാറിനെതിരെ ഹര്‍ജി. സര്‍ക്കാര്‍ ശമ്പളം പറ്റുന്നയാള്‍ പദവിക്ക് അയോഗ്യനാണെന്നും അയോഗ്യനായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഡോ.ബി. അശോക് ഐഎഎസ് ആണ് കോടതിയെ സമീപിച്ചത്. ഹര്‍ജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. ജനുവരി 15ന് ഹാജരാകണമെന്നാവശ്യപ്പെട്ട് കെ.ജയകുമാറിനും ദേവസ്വം സെക്രട്ടറിക്കും സര്‍ക്കാരിനും നോട്ടിസയച്ചിട്ടുണ്ട്.
നവംബര്‍ 14നാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സ്ഥാനമേറ്റത്. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും വിരമിച്ച ശേഷം അഞ്ചു വര്‍ഷം മലയാളം സര്‍വകലാശാലയുടെ വിസിയായിരുന്നു. ഐഎംജി ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നിയമനം ലഭിച്ചത്.



