ന്യൂഡൽഹി: മണിപ്പൂർ സന്ദർശിക്കാൻ വൈകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വാസ്കോ ഡി ഗാമ 11 മാസമെടുത്താണ് 15ാം നൂറ്റാണ്ടിൽ ഇന്ത്യയിലെത്തിയത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യസഭയിലെത്താൻ രണ്ട് വർഷം വേണ്ടി വന്നുവെന്ന് ഖാർഗെ രാജ്യസഭയിൽ കുറ്റപ്പെടുത്തി.
ഈ രീതിയിലാണോ വടക്കു-കിഴക്കൻ ഇന്ത്യയോടുള്ള നിങ്ങളുടെ ആശങ്ക പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ കത്തുമ്പോൾ സർക്കാർ മൗനം പാലിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.



