Saturday, February 14, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകൊച്ചി മെട്രോ സർവ്വീസ് രാത്രി 11 മണിവരെ നീട്ടി

കൊച്ചി മെട്രോ സർവ്വീസ് രാത്രി 11 മണിവരെ നീട്ടി

യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും ഉയർന്നുവരുന്ന ആവശ്യവും കണക്കിലെടുത്ത് കൊച്ചി മെട്രോ സർവ്വീസ് രാത്രി 11 മണിവരെ നീട്ടി. പുതിയ സമയക്രമം ഫെബ്രുവരി 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു.  ഇതനുസരിച്ച്, അലുവ, തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനുകളിൽനിന്ന് അവസാന സർവീസ് രാത്രി 11 മണിക്ക് പുറപ്പെടും. നിലവിൽ രാത്രി 10.30 വരെയാണ് സർവീസ്.


ഇതുകൂടാതെ, അലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഭക്തരുടെ സൗകര്യത്തിനായി പ്രത്യേക സർവ്വീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 15 ശിവരാത്രി ദിനത്തിൽ തൃപ്പൂണിത്തുറ ടെർമിനലിൽ നിന്നുള്ള അവസാന സർവീസ് രാത്രി 11.30ന് പുറപ്പെടും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments