തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് കൊടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഏത് രാഹുലെന്ന് തിരികെ ചോദിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിന്നാലെ രാഹുൽ ഇപ്പോൾ പാർട്ടിയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് വടക്കാഞ്ചേരി കോഴ വിവാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോഴ വാഗ്ദാനം ചെയ്തുവെന്നും കുതിരക്കച്ചവടം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് കൊടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഏത് രാഹുലെന്ന് തിരികെ ചോദിച്ച് കെപിസിസി പ്രസിഡന്റ്
RELATED ARTICLES



