Sunday, March 29, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമാർക്സിസ്റ്റ് കോർപറേറ്റ് പാർട്ടി ആയി സിപിഎം മാറിയെന്ന് കെ.സി വേണു​ഗോപാൽ

മാർക്സിസ്റ്റ് കോർപറേറ്റ് പാർട്ടി ആയി സിപിഎം മാറിയെന്ന് കെ.സി വേണു​ഗോപാൽ

ഇടുക്കി: മാർക്സിസ്റ്റ് കോർപറേറ്റ് പാർട്ടി ആയി സിപിഎം മാറിയെന്ന് കെ.സി വേണു​ഗോപാൽ എംപി. പിഎസ്സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാലും ഈ സർക്കാരിന്റെ കാലത്ത് ജോലിയില്ല. സഖാക്കൾക്ക് പിൻവാതിൽ വഴി നിയമനം നൽകുന്നു. മുഖ്യമന്ത്രി പിണറായി അഹങ്കാരത്തിന്റെ കൊടുമുടിയിലാണെന്നും സമനില തെറ്റിയിരിക്കുകയാണെന്നും കെ.സി വേണു​ഗോപാൽ പറഞ്ഞു.


ഭൂവിഷയത്തിൽ ശത്രുപക്ഷത്താണ് സർക്കാരെന്നും കൃഷിക്കാർക്ക് വേണ്ടിയുള്ള സർക്കാരായിരിക്കും യുഡിഎഫിന്റേതെന്നും കെ.സി വേണു​ഗോപാൽ വ്യക്തമാക്കി. പത്തുവർഷം ഭരണം കിട്ടിയതിന്റെ അഹങ്കാരത്തിലാണ് പിണറായി വിജയനെന്നാണ് വേണു​ഗോപാൽ ആരോപിച്ചത്. കേരളത്തിൽ യുഡിഎഫ് തരം​ഗം ആഞ്ഞുവീശുന്നുവെന്നും എംപി അഭിപ്രായപ്പെട്ടു.

മറ്റുപല സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് വിജയിപ്പിച്ചതാണ് സ്ത്രീകൾക്ക് സൗജന്യയാത്രയെന്നും കേരളത്തിലും കൃത്യമായി നടപ്പിലാക്കുമെന്നും വേണു​ഗോപാൽ പറഞ്ഞു. കൂടാതെ, പിണറായിയോട് അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് മറുപടി പറയുന്നുവെന്നും പിണറായിയുടെ സമനില തെറ്റിയെന്നും പറഞ്ഞ കെ.സി വേണു​ഗോപാൽ എല്ലാത്തിലും ബിജെപിയുമായി ഒത്തുകളി നടത്തുന്നുവെന്നും ആരോപിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments