Tuesday, February 24, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് സർക്കാർ

പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് സർക്കാർ

തിരുവനന്തപുരം: പിഎസ്‌സി പ്രായപരിധി വർധിപ്പിച്ച് സർക്കാർ. ഉദ്യോഗാർഥികൾക്ക് ഇനി 40 വയസ്സുവരെ പിഎസ്‌സി ജോലികൾക്കായി അപേക്ഷ നൽകാം. ജനറൽ വിഭാഗത്തിന് അപേക്ഷിക്കാനുള്ള പ്രായ പരിധിയാണ് നാല് വർഷം കൂട്ടി 40 വയസ്സുവരെയാക്കിയത്. നേരത്തെ ഈ വിഭാഗത്തിൽ 36 വയസ്സായിരുന്നു പ്രായപരിധി. 

പുതിയ തീരുമാനം അനുസരിച്ച് പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 45 വരെയും ജോലിക്കായി അപേക്ഷിക്കാം. ഒബിസി വിഭാഗക്കാർക്ക് 39 വയസ്സായിരുന്നു പ്രായപരിധി. ഇത് 43 വയസ്സാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച നടന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments