Monday, March 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ ഗതാഗത മന്ത്രി

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത യുഡിഎഫ് പ്രഖ്യാപനത്തിനെതിരെ ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാർ. ദൈനംദിനമുള്ള കാര്യങ്ങൾ നടക്കുന്ന രീതിയിലാണ് നിലവിൽ കെഎസ്ആർടിസി മുന്നോട്ട് പോകുന്നത്. നഷ്ടമുണ്ടാകാതെ നടത്തിക്കൊണ്ട് പോകാമെന്ന് മാത്രം. വഴിയിൽ കൂടി പോകുന്നവർ എന്തേലും പറയുന്നു എന്ന് മാത്രം.


സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകിയ കർണാടക ട്രാൻസ്‌പോർട്ട് കോർപറേഷൻ നഷ്ടത്തിലാണ്. തെരഞ്ഞെടുപ്പ് കാലത്ത് എന്തേലും പറയുന്നുവെന്ന് മാത്രം. അർഹതപ്പെട്ടവർക്ക് മാത്രമാണ് ഇപ്പോൾ ആനുകൂല്യം നൽകുന്നത്. കെഎസ്ആർടിസിയെ ജീവനക്കാർ കഷ്ടപ്പെട്ടാണ് ഉയർത്തിക്കൊണ്ട് വരുന്നത്. വഴിയിൽ കിടക്കുന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണമേയെന്ന് പറയുന്നത് പോലെയാണ് യുഡിഎഫ് പ്രഖ്യാപനം. പറയുന്നതിൽ മര്യാദ വേണമെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments