Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുവൈത്തിലെ അബ്ദലി പ്രദേശത്തെ എണ്ണക്കിണറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

കുവൈത്തിലെ അബ്ദലി പ്രദേശത്തെ എണ്ണക്കിണറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

കുവൈത്തിലെ അബ്ദലി പ്രദേശത്തെ എണ്ണക്കിണറിൽ ഉണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. തൃശൂർ സ്വദേശി നിഷിൽ നടുവിലെ പറമ്പിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനി സോളമൻ (43) എന്നിവരാണ് മരിച്ചത്.

എണ്ണക്കിണറുമായി ബന്ധപ്പെട്ട ജോലിക്കിടെയാണ് ഇരുവരും അപകടത്തിൽ പെട്ടതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിന്റെ കൃത്യമായ കാരണങ്ങളോ മറ്റ് വിശദാംശങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നിലവിൽ ജഹ്ര ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

കുവൈത്തിലെ ഇന്ത്യൻ എംബസിയും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിവരം അറിയിച്ചതായും അധികൃതർ അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിച്ചുവരികയാണെന്നും ഔദ്യോഗിക സ്ഥിരീകരണം ഉടൻ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments