Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോട്ടയം കളക്ടറേറ്റ് മാർച്ചിൽ സംഘർഷം; ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിന് പരിക്ക്

കോട്ടയം കളക്ടറേറ്റ് മാർച്ചിൽ സംഘർഷം; ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിന് പരിക്ക്

സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിന് പരിക്ക്

പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചതിലുണ്ടായ സംഘർഷത്തിലാണ് ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് നാട്ടകം സുരേഷിന് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിച്ച മാർച്ച് കോട്ടയം കളക്ടറേറ്റിന് മുമ്പിൽ പോലീസ് തടഞ്ഞു.

തുടർന്ന് നടന്ന ധർണ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന സമ്മേളനത്തിനുശേഷം കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments