Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോ​ൺ​ഗ്ര​സു​കാ​രു​ടെ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല; താ​ക്കീ​തു​മാ​യി അ​സം മു​ഖ്യ​മ​ന്ത്രി

കോ​ൺ​ഗ്ര​സു​കാ​രു​ടെ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല; താ​ക്കീ​തു​മാ​യി അ​സം മു​ഖ്യ​മ​ന്ത്രി

ദിസ്‌പുർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ പരാമര്‍ശത്തിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പ്രധാനമന്ത്രിക്കെതിരായ ഇത്തരം മോശമായ പരാമർശങ്ങൾ രാജ്യം വച്ചുപൊറുപ്പിക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സാ​ധാ​ര​ണ​ക്കാ​ര​നാ​യ ഒ​രാ​ള്‍ പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യി​ൽ എ​ത്തി​യ​തി​ലു​ള്ള അ​വ​ജ്ഞ​യി​ല്‍ നി​ന്നു​ണ്ടാ​യ പ​രാ​മ​ർ​ശ​മാ​ണ് ഇ​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ന്ന​ത നേ​താ​ക്ക​ൾ അ​റി​ഞ്ഞ​തു​കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​താ​വി​നെ​ക്കു​റി​ച്ച് മോ​ശം പ​രാ​മ​ർ​ശം വ​ക്താ​ക്ക​ൾ ന​ട​ത്തു​ന്ന​ത് എ​ന്നും ഹി​മ​ന്ത ആ​രോ​പി​ച്ചു.

ഗൗ​തം അ​ദാ​നി വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​യി​രു​ന്നു ഖേ​ര​യു​ടെ പ​രാ​മ​ർ​ശം. ന​രേ​ന്ദ്ര ദാ​മോ​ദ​ർ ദാ​സ് മോ​ദി എ​ന്ന​തി​ന് പ​ക​രം ന​രേ​ന്ദ്ര ഗൗ​തം ദാ​സ് മോ​ദി എ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ്ര​ധാ​ന​മ​ന്ത്രി​യെ വി​ശേ​ഷി​പ്പി​ച്ച​ത്.

പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​ത്തി​ന് പി​ന്നാ​ലെ, മോ​ദി​യു​ടെ പി​താ​വി​ന്‍റെ പേ​ര് ഗൗ​തം ദാ​സ് എ​ന്നാ​ണോ ദാ​മോ​ദ​ർ ദാ​സ് എ​ന്നാ​ണോ? അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ ഗൗ​തം ദാ​സി​ന് സ​മാ​ന​മാ​ണെ​ന്നും ഖേ​ര ട്വീ​റ്റ് ചെ​യ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments