Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ ഇനി മുതൽ നോർക്ക റൂട്ട്സിൽ ലഭിക്കും

വിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ ഇനി മുതൽ നോർക്ക റൂട്ട്സിൽ ലഭിക്കും

തിരുവനന്തപുരം: വിദ്യാഭ്യാസ (Educational), വ്യക്തിവിവര സർട്ടിഫിക്കറ്റുകളുടെ (Non-Educational) വിയറ്റ്നാം, ഇറാഖ് എംബസി അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക റൂട്ട്സിന്റെ മൂന്ന് റീജിയണൽ ഓഫീസുകളിൽ നിന്നും ലഭിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സർട്ടിഫിക്കറ്റ് ഓതന്റിക്കേഷൻ സെന്ററുകളിൽ നിന്നാണ്  സേവനം ലഭിക്കുക.

വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ HRD അറ്റസ്റ്റേഷന്‍, കേന്ദ്ര വിദേശകാര്യ മന്ത്രാലയ സാക്ഷ്യപ്പെടുത്തല്‍ (MEA), വ്യക്തിവിവര സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഹോം അറ്റസ്‌റ്റേഷന്‍, (യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യു.എ.ഇ), ഖത്തര്‍, ബഹറൈന്‍, കുവൈറ്റ്, സൗദി അറേബ്യ) സാക്ഷ്യപ്പെടുത്തല്‍, നൂറോളം രാജ്യങ്ങള്‍ അംഗങ്ങളായുളള അന്താരാഷ്ട്ര അംഗീകാരമുളള അപ്പോസ്റ്റില്‍ അറ്റസ്‌റ്റേഷന്‍ എന്നിവ നോര്‍ക്ക റൂട്ട്‌സ് വഴി ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments