Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവെസ്റ്റ് ബാങ്കിൽ ഏറ്റുമുട്ടൽ; 11 പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചെന്ന് റിപ്പോർട്ട്

വെസ്റ്റ് ബാങ്കിൽ ഏറ്റുമുട്ടൽ; 11 പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചെന്ന് റിപ്പോർട്ട്

വെസ്റ്റ് ബാങ്കിലുണ്ടായ ഏറ്റുമുട്ടലിൽ 11 പലസ്തീനികളെ ഇസ്രയേൽ സൈന്യം വധിച്ചെന്ന് റിപ്പോർട്ട്. ഇവരിൽ നാല് ഗണ്മാന്മാരും നാല് സാധാരണക്കാരും ഉൾപ്പെട്ടിട്ടുണ്ട്. 100ലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രതിരോധിക്കാനായി തങ്ങൾ വെടിയുതിർത്തെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. വെടിവെപ്പിൽ ഇസ്രയേലിൽ ആർക്കും ആളപായമില്ല.

തങ്ങളുടെ കമാൻഡർമാരെ ഇസ്രയേൽ സൈന്യം വളഞ്ഞപ്പോഴാണ് തങ്ങൾ വെടിയുതിർത്തതെന്ന് പാലസ്തീനിയൻ സായുധ സംഘടനയായ ഇസ്ലാമിക് ജിഹാദ് പറഞ്ഞു. മരണപ്പെട്ട സാധാരണക്കാരിൽ 72 വയസുള്ള ഒരാളും 14 വയസുള്ള ഒരു കുട്ടിയും ഉണ്ടെന്നാണ് വിവരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments