സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ ശശിക്കെതിരെ തെളിവുകളുമായി മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി രംഗത്ത്.ശശിക്കെതിരായ പാര്‍ട്ടി ഫണ്ട് തിരിമറി ആരോപണങ്ങളിലാണ് ഏരിയ കമ്മിറ്റിയില്‍ നിന്നുള്ള നേതാക്കള്‍ രേഖകളും തെളിവുകളും സമര്‍പ്പിച്ചത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് തെളിവ് ശേഖരണം നടത്തിയത്. പാലക്കാട് നേരിട്ടെത്തി നടത്തിയ തെളിവെടുപ്പിന്റെ റിപ്പോര്‍ട്ട് പുത്തലത്ത് ദിനേശന് ഉടന്‍ സംസ്ഥാന നേതൃത്വത്തിന് കൈമാറും. അതേസമയം ഇന്ന് ചേര്‍ന്ന മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റി യോഗത്തില്‍ പി.കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സിപിഎമ്മില്‍ ആരും ഫാന്‍സ് അസോസിയേഷന് ഉണ്ടാക്കേണ്ടതില്ലെന്ന് ജില്ല സെക്രട്ടറി സുരേഷ് ബാബു യോഗത്തില്‍ മുന്നറിയിപ്പ് നല്കി.
മണ്ണാര്‍ക്കാട് പ്രത്യേക തുരുത്തായി പ്രവര്‍ത്തിക്കേണ്ടെന്നും ആരും പാര്‍ട്ടിക്ക് അതീതരല്ലെന്നും ജില്ല നേതൃത്വം യോഗത്തില്‍ വ്യക്തമാക്കി.