Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രയേലില്‍ മുങ്ങിയ ബിജുകുര്യനെ കണ്ടെത്തി; നാളെ കേരളത്തിലെത്തിക്കും

ഇസ്രയേലില്‍ മുങ്ങിയ ബിജുകുര്യനെ കണ്ടെത്തി; നാളെ കേരളത്തിലെത്തിക്കും

കേരളത്തില്‍നിന്നുള്ള കര്‍ഷകസംഘത്തിനൊപ്പം ഇസ്രയേലിലേക്ക് പോയി മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തി. ഇയാളെ നാളെ കേരളത്തിലെത്തിക്കും. ഇന്ന് ഉച്ചയോടെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

ആധുനിക കൃഷിരീതി പഠിക്കാൻ കേരളത്തിൽ നിന്നുള്ള കർഷക സംഘത്തോടൊപ്പം ഇസ്രയേലി‍ലെത്തിയ ബിജുവിനെ ഫെബ്രുവരി 16 ന് രാത്രിയിലാണ് കാണാതായത്. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി.അശോക് ഉടൻതന്നെ ഇന്ത്യൻ എംബസിയെ വിവരം അറിയിക്കുകയും ഇസ്രായേൽ അധികൃതർ തിരച്ചിൽ തുടരുകയുമായിരുന്നു.

ഇതിനിടെ താൻ ഇസ്രയേലിൽ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വ്യക്തമാക്കി ബിജു കുടുംബാംഗങ്ങൾക്ക് വാട്സാപ്പിൽ മെസേജ് അയച്ചിരുന്നതായി പറയുന്നു. ബിജു ഒഴികെയുള്ള സംഘം 20ന് പുലർച്ചെ നെടുമ്പാശേരിയിൽ മടങ്ങിയെത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments