Tuesday, December 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsബ്ര​ഹ്മ​പു​ര​ത്തെ തീ​പി​ടി​ത്തം ഗൗ​ര​വ​ത​രം, ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സ​തീ​ശ​ന്‍

ബ്ര​ഹ്മ​പു​ര​ത്തെ തീ​പി​ടി​ത്തം ഗൗ​ര​വ​ത​രം, ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സ​തീ​ശ​ന്‍

തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തം ഗുരുതര പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിഷപ്പുക ശ്വസിച്ച് ആര്‍ക്കും ആരോഗ്യപ്രശ്‌നമില്ലെന്ന വാദം തെറ്റാണെന്ന് സതീശന്‍ പറഞ്ഞു. പ്ര​ദേ​ശ​ത്ത് ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് സ​തീ​ശ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തീ ​പൂ​ര്‍​ണ​മാ​യും അ​ണ​യ്ക്കാ​നു​ള്ള സം​വി​ധാ​നം കേ​ര​ള​ത്തി​നി​ല്ലെ​ങ്കി​ല്‍ കേ​ന്ദ്ര​ത്തി​ന്റെ​യോ മ​റ്റ് ഏ​ജ​ന്‍​സി​ക​ളു​ടെ​യോ സ​ഹാ​യം തേ​ട​ണം. വാ​യു മ​ലീ​നീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണം.

ആ​ശു​പ​ത്രി​യ്ക്ക് അ​ക​ത്ത് വ​രെ പു​ക നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് ഉ​ള്‍​പ്പെ​ടെ നി​ഷ്‌​ക്രി​യ​മാ​ണ്. പ്ര​ശ്‌​ന​ത്തെ ലാ​ഘ​വ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ വി​മ​ര്‍​ശി​ച്ചു. ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ ക​രാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​പ​ക അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ട്. പെ​ട്രോ​ള്‍ ഒ​ഴി​ച്ചാ​ണ് മാ​ലി​ന്യം ക​ത്തി​ച്ചി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ക​രാ​റു​കാ​ര്‍ ആ​ണെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. ഇ​വ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​തെ​ന്നും സ​തീ​ശ​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments