Saturday, July 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒട്ടേറെ യുവതികളുമായി വൈദികന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു

ഒട്ടേറെ യുവതികളുമായി വൈദികന്റെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിച്ചു

നാഗർകോവിൽ: സൗഹൃദം നടിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവച്ചതായി നഴ്സിങ് വിദ്യാർഥിനിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിൽ ഒളിവിലായിരുന്ന വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കൊല്ലങ്കോട് ഫാത്തിമനഗർ സ്വദേശിയും അഴകിയമണ്ഡപത്തിനു സമീപം പ്ലാങ്കാലയിലെ പള്ളി വികാരിയുമായ ഫാ.ബെനഡിക്ട് ആന്റോ (29) ആണ് അറസ്റ്റിലായത്. ഒട്ടേറെ യുവതികളുമായി വൈദികന്റെ വാട്സാപ് ചാറ്റുകളും സ്വകാര്യ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. നഴ്സിങ് വിദ്യാർഥിനി  ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെത്തുടർന്ന്   കന്യാകുമാരി ജില്ലാ സൈബർ ക്രൈം പൊലീസ്  വൈദികനെതിരെ കേസെടുക്കുകയായിരുന്നു. 

ഒളിവിൽ പോയ വൈദികനെ പിടിക്കുന്നതിനായി പൊലീസിന്റെ 2 പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനിടെ നാഗർകോവിലിൽ നിന്നാണ് പൊലീസ് വൈദികനെ പിടികൂടിയത്. പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments