Saturday, July 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsസർക്കാരിന്റേത് രാഷ്ട്രീയ പകപോക്കലെന്ന് : പി.കെ ഫിറോസ്

സർക്കാരിന്റേത് രാഷ്ട്രീയ പകപോക്കലെന്ന് : പി.കെ ഫിറോസ്

സർക്കാരിന്റേത് രാഷ്ട്രീയ പകപോക്കലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. സമരപരിപാടികളുമായി ശക്തമായി മുന്നോട്ട് പോകും. സമരങ്ങളെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഒന്നുകൊണ്ടും പിന്മാറുന്ന പ്രശ്നമില്ല. അറസ്റ്റിന് ശേഷം വൈദ്യപരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഫിറോസിന്‍റെ പ്രതികരണം.

അതേസമയം യൂത്ത് ലീഗ് സമരത്തെ സർക്കാർ കൈകാര്യം ചെയ്‌ത രീതി അപലപനീയമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സർക്കാരിന്റെ അസഹിഷ്ണുതയാണ് പി കെ ഫിറോസിന്റെ അറസ്റ്റിൽ പ്രകടമാകുന്നത്. സാധാരണ സമരങ്ങളിൽ മാത്രം കാണുന്ന നാശനഷ്ടങ്ങളാണ് ഉണ്ടായത്.

അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അധികാരത്തിന്റെ വമ്പ് കാണിച്ച് ജനകീയ പ്രക്ഷോഭങ്ങളെ ഇല്ലാതെയാക്കാം എന്നത് അതിമോഹം മാത്രമാണ്. ഇത്തരം ഭയപ്പെടുത്തലുകള്‍ക്ക് വഴങ്ങാന്‍ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments