Tuesday, March 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’: നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ പ്രചാരണ മുദ്രാവാക്യവുമായി എൽഡിഎഫ്

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’: നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ പ്രചാരണ മുദ്രാവാക്യവുമായി എൽഡിഎഫ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ പ്രചാരണ മുദ്രാവാക്യവുമായി എൽഡിഎഫ്. ‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’ എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം.

എൽഡിഎഫ് സർക്കാർ ചെയ്തുവരുന്ന വികസനപ്രവർത്തനങ്ങളും നേട്ടങ്ങളും നിരത്തിയാണ് പ്രചാരണം. ഉറപ്പാണ് എൽഡിഎഫ് എന്ന മുദ്രാവാക്യമായിരുന്നു 2021-ലേത്. എൽഡിഎഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യത്തിലൂന്നിയായിരുന്നു 2016ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുകയെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി നേരത്തെ പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments