Friday, January 9, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsനിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റ് ലക്ഷ്യമിട്ട് സമഗ്രമായ പ്രചരണ തന്ത്രം ആവിഷ്കരിക്കാൻ എൽഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റ് ലക്ഷ്യമിട്ട് സമഗ്രമായ പ്രചരണ തന്ത്രം ആവിഷ്കരിക്കാൻ എൽഡിഎഫ്

നിയമസഭാ തിരഞ്ഞെടുപ്പിൽ 110 സീറ്റ് ലക്ഷ്യമിട്ട് സമഗ്രമായ പ്രചരണ തന്ത്രം ആവിഷ്കരിക്കാൻ എൽഡിഎഫ്. വികസന നേട്ടങ്ങൾക്കൊപ്പം, രാഷ്ട്രീയവും പറയാനാണ് തീരുമാനം. പ്രചരണത്തിന് AI സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തും. മന്ത്രിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിർദേശം മുന്നോട്ട് വച്ചത്. സർക്കാർ നേട്ടങ്ങളുടെ പ്രചരണത്തിന് മേൽനോട്ടം വഹിക്കാൻ മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഉപസമിതിക്ക് രൂപം നൽകും. പി.ആർ.ഡി.യുടെ പ്രചരണ പ്രവർത്തനങ്ങളിൽ പോരായ്മയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

പ്രചരണ രംഗത്ത് മതനിരപേക്ഷത ഉയർത്തിപ്പിടിക്കാനും തീരുമാനം. ബിജെപി ബന്ധമെന്നെ ആക്ഷേപത്തിന് തടയിടാനാണിത് പ്രചരണത്തിന് AI ഉപയോഗിക്കുന്നത്. സാങ്കേതിക വികാസത്തിന്റെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

സോഷ്യൽ മീഡിയ ഇടപെടൽ ശക്തമാക്കും. പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗത്തിന് പുറമേ പ്രൊഫഷണൽ സംവിധാനങ്ങളുടെ സേവനവും ഉറപ്പാക്കും. സോഷ്യൽ മീഡിയ ഇടപെടലിൽ പോരായ്മയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments