ശ്രീപരമേശ്വര ഭഗവാനെ രാപ്പകൽ ഭജിച്ച് ഭക്തർ നിർവൃതികൊള്ളുന്ന മഹാശിവരാത്രി ഇന്ന്. കുംഭമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി നാളിലാണ് മഹാശിവരാത്രി. വ്രതശുദ്ധിയോടെ ഭക്തർ ഇന്ന് ക്ഷേത്രങ്ങളിൽ രാത്രി മുഴുവൻ ഉറക്കമിളച്ച് ശിവഭജനം നടത്തും. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ, ഹോമം, അഭിഷേകം, എഴുന്നള്ളത്ത് എന്നിവ ഉണ്ടായിരിക്കും.പാലാഴി മഥനം നടത്തിയപ്പോൾ രൂപംകൊണ്ട കാളകൂടവിഷം ലോകരക്ഷാർത്ഥം പരമേശ്വരൻ പാനം ചെയ്തു. വിഷം ഉള്ളിൽച്ചെല്ലാതിരിക്കാൻ പാർവതീദേവി കണ്ഠത്തിൽ മുറുക്കിപ്പിടിച്ചു. പുറത്തു വരാതിരിക്കാൻവിഷ്ണു ഭഗവാൻ വായ പൊത്തിപ്പിടിച്ചു. മഹേശ്വരന് ആപത്തൊന്നും വരാതിരിക്കാൻ പാർവതീദേവിയും ദേവകളും ഉറക്കമിളച്ച് പ്രാർത്ഥിച്ച ആ ദിവസമാണ് ശിവരാത്രിയെന്നാണ് വിശ്വാസം.
മഹാശിവരാത്രി ഇന്ന്
RELATED ARTICLES