THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home India കോൺഗ്രസ് പ്രവർത്തകസമിതിയോഗം തിങ്കളാഴ്ച; തെരഞ്ഞെടുപ്പ് തോൽവി ചർച്ചചെയ്യും

കോൺഗ്രസ് പ്രവർത്തകസമിതിയോഗം തിങ്കളാഴ്ച; തെരഞ്ഞെടുപ്പ് തോൽവി ചർച്ചചെയ്യും

ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതിയോഗം തിങ്കളാഴ്ച ചേരും. കേരളം ഉൾപ്പെടെയുളള നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം മുഖ്യ ചർച്ചയാകുമെന്നാണ് സൂചന. കേരളം ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടന്ന എല്ലാ സംസ്ഥാനങ്ങളിലും പാർട്ടിക്ക് വലിയ പരാജയം നേരിട്ടിരുന്നു. ഭരണത്തിലിരുന്ന പുതുച്ചേരിയിൽ പോലും വിജയിക്കാനായില്ല. രണ്ട് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ഭരണം പിടിക്കുമെന്ന് ഉറപ്പിച്ചിരുന്ന കേരളത്തിലും ദയനീയമായി പരാജയപ്പെട്ടു. ബംഗാളിലും അസമിലും ഇതു തന്നെയായിരുന്നു സ്ഥിതി. പരാജയം നിരാശപ്പെടുത്തുന്നതാണെന്നും തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊണ്ട് മുന്നോട്ടുപോകണമെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കപിൽ സിബൽ ഉൾപ്പെടെയുളള മുതിർന്ന നേതാക്കളും പരാജയത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കേരളത്തിൽ കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതുൾപ്പെടെയുളള ആവശ്യങ്ങൾ ശക്തമായി ഉയർന്നുതുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments