Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവരാപ്പുഴയില്‍ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

വരാപ്പുഴയില്‍ പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിനുള്ളില്‍ പൊട്ടിത്തെറി. ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞട്ടില്ല. 7 പേര്‍ക്ക് പരുക്ക്. ചെറിയ പൊട്ടിത്തെറികളുണ്ട് പരിഹരിച്ചുവരികെയാണ്,ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അഗ്നിശമന സേന അറിയിച്ചു. ചെറിയ പൊട്ടിത്തെറികൾ ഉണ്ടായേക്കും, അവസാന തീയും കെടുത്തിക്കഴിഞ്ഞേ ഞങ്ങൾ പോകൂവെന്നും അഗ്നിശമന സേന അറിയിച്ചു. തീ പൂർണമായും നിയന്ത്രണവിധേയമാണെന്നും അറിയിച്ചു. തീ നിയന്ത്രണവിധേയമെന്ന് ജില്ലാ കളക്ടര്‍ രേണു രാജ്. പടക്ക നിര്‍മാണത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്ന് എന്ന് പരിശോധിക്കുമെന്നും കളക്ടര്‍.

ജെന്‍സണ്‍, ഫെഡ്രീന, കെ ജെ മത്തായി, എസ്‍തര്‍, എല്‍സ, ഇസബെല്‍, നീരജ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതരസംസ്ഥാന തൊഴിലാളിയുടെ നില ഗുരതരമാണ്. ഉഗ്രസ്ഫോടനമാണ് ഉണ്ടായതെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. സമീപത്തെ കെട്ടിടങ്ങള്‍ക്ക് അടക്കം കേടുപാടുണ്ട്. സമീപത്തെ വീടുകളുടെ ജനാലുകള്‍ തകര്‍ന്നു. വരാപ്പുഴ ഭാഗത്ത് കെട്ടിടങ്ങള്‍ക്ക് കുലുക്കം, പ്രകമ്പനം എന്നിവയുണ്ടായി. സ്ഫോടനം ഉണ്ടായതിന്‍റെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനം ഉണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments