Sunday, December 8, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് ധനാനുമതി

കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് ധനാനുമതി

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബിയുടെ 45-ാമത് ബോർഡ് യോഗത്തിൽ 5681.98 കോടി രൂപയുടെ 64 പദ്ധതികൾക്ക് ധനാനുമതി നൽകി. ഇതോടെ ആകെ 80,352.04 കോടി രൂപയുടെ 1057 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അംഗീകാരം നൽകിയിട്ടുള്ളത്.

ഇന്നലെ നടന്ന ജനറൽ ബോർഡ് യോഗത്തിലും ഫെബ്രുവരി 25ന് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലുമായി അനുമതി നൽകിയ പദ്ധതികളിൽ പൊതുമരാമത്ത് വകുപ്പിന് കീഴിൽ റോഡുവികസന പദ്ധതികൾക്കുള്ള സ്ഥലമേറ്റെടുപ്പുൾപ്പടെ 3414,16 കോടി രൂപയുടെ 36 പദ്ധതികൾക്കും, കോസ്റ്റൽ ഷിപ്പിംഗ് & ഇൻലാന്റ് നാവിഗേഷൻ വകുപ്പിനു കീഴിൽ കൊച്ചിയിലെ സംയോജിത ജലഗതാഗത പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ ബണ്ട് റോഡ് പാലത്തിന് 32.17 കോടി രൂപയുടെയും എളംകുളം സിവറേജ് പ്ലാന്റിന് 341.97 കോടി രൂപയുടെയും പദ്ധതികൾക്ക് അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴിൽ 8 പദ്ധതികളിലായി 605.49 കോടി രൂപയുടെ പദ്ധതികൾക്കും ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിൽ 9 പദ്ധതികളിലായി 600,48 കോടി രൂപയുടെ പദ്ധതികൾക്കും ജലവിഭവ വകുപ്പിന് കീഴിൽ 467.32 കോടി രൂപയുടെ 3 പദ്ധതികൾക്കും അംഗീകാരം നൽകിയിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ 42.04 കോടി രൂപയുടെ 2 പദ്ധതികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്. ഇതിൽ തൃശ്ശൂർ കോർപറേഷനിലെ ആധുനിക അറവുശാലയും ഇടങ്ങളിൽ ആധുനിക 12 ശ്മശാനങ്ങളും ഉൾപ്പെടുന്നു. പത്തനതിട്ടയിലെ ബ്ലെസ്സൺ ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിന് 47.93 കോടി രൂപയുടെയും 8 സ്‌കൂളുകളുടെ നവീകരണത്തിനായി 31.11 കോടി രൂപയുടെയും ആനിമൽ ഹസ്ബൻഡറി വകുപ്പിന് കീഴിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ നിർമ്മാണത്തിനായി 10.24 കോടി രൂപയുടെയും അനുമതി നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments