Thursday, December 5, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമദ്യനയക്കേസിൽ അറസ്റ്റിലായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി

മദ്യനയക്കേസിൽ അറസ്റ്റിലായ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി

ദില്ലി: മദ്യനയക്കേസിൽ അറസ്റ്റിലായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് തിരിച്ചടി. അറസ്റ്റ് റദ്ദാക്കണമെന്ന ഹർജിയിൽ ഇപ്പോൾ ഇടപെടാനില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മനീഷ് സിസോദിയയെ നേരിട്ട് പിന്തുണയ്ക്കാതെ മാറി നില്‍ക്കുന്ന കോൺഗ്രസ് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യമിടുകയാണെന്ന് പ്രതികരിച്ചു. 

മദ്യനയക്കേസിൽ സിബിഐ നടപടികൾ ഭരണഘടന വിരുദ്ധമാണെന്നാണ് മനീഷ് സിസോദിയ ആരോപിച്ചത്. കേസ് ഇന്ന് വൈകിട്ട് കോടതി കേട്ടു. എന്നാൽ നിലവിൽ സുപ്രീംകോടതി നേരിട്ട് ഇടപെടൽ നടത്തേണ്ട സാഹചര്യമില്ലെന്ന ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. നേരത്തെ കോടതി അടിയന്തരമായി ഇടപെട്ടത് മാധ്യമപ്രവർത്തകരും ഭരണകൂടവും തമ്മിലുള്ള കേസുകളിലായിരുന്നു. ആ പ്രത്യേക സാഹചര്യം ഇവിടെ ഇല്ല. ദില്ലിയിൽ നടന്ന സംഭവം എന്ന നിലയിൽ എല്ലാം നേരിട്ട്  സുപ്രീംകോടതിയിലേക്ക് എത്തേണ്ടതില്ലെന്നും കോടതി നീരീക്ഷിച്ചു. ഇടപെടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കോടതി പറഞ്ഞു. സിസോദിയ്ക്ക് ജാമ്യത്തിനായി ഹൈക്കോടതിയടക്കം മറ്റു നിയമവഴികൾ തേടാമെന്നും കോടതി വ്യക്തമാക്കി. അഞ്ച് ദിവസത്തേക്കാണ് സിസോദിയയെ ഇന്നലെ കോടതി സിബിഐ കസ്റ്റഡിയിൽ നല്‍കിയത്. 

24 മണിക്കൂർ സിസിടിവി നിരീക്ഷണമുള്ള മുറിയിൽ  മാത്രമേ ചോദ്യം ചെയ്യൽ പാടൊള്ളു എന്നാണ് കോടതി ഉത്തരവ്. എല്ലാ ദിവസവും വൈകുന്നേരം ആറ് മുതൽ ഏഴ് മണി വരെ അഭിഭാഷകരെ കാണാനും അനുമതിയുണ്ട്. പുതിയ മദ്യനയം എങ്ങനെ തയ്യാറാക്കി, ആരാണ് ഒപ്പിട്ടത്, മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനത്തിലേക്ക് നയിച്ച ചര്‍ച്ചകള്‍ തുടങ്ങിയവ വിശദമാക്കുന്ന രേഖകള്‍ കാണാനില്ലെന്നാണ് സിബിഎ കണ്ടെത്തൽ. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകൾ കവിത ദില്ലിയിലെ മദ്യനയത്തിൽ ഇടപെട്ടോ എന്നും പരിശോധിക്കും. അറസ്റ്റിനെ കോൺഗ്രസ് ദില്ലി ഘടകം സ്വാഗതം ചെയ്തിരുന്നു. എന്നാൽ പ്രതിപക്ഷം ഒന്നടങ്കം നീക്കത്തെ എതിർക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കളെ കേന്ദ്ര ഏജൻസികൾ ലക്ഷ്യം വയ്ക്കുന്നു എന്ന പ്രസ്താവന കോൺഗ്രസ് കേന്ദ്ര നേതൃത്വം നല്‍കിയത്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments