Tuesday, February 10, 2026

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമെറ്റ എഐയുടെ എതിരാളികളായ ചാറ്റ്‌ബോട്ടുകളെ വാട്‌സാപ്പിൽ വിലക്കിയതിനെതിരെ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

മെറ്റ എഐയുടെ എതിരാളികളായ ചാറ്റ്‌ബോട്ടുകളെ വാട്‌സാപ്പിൽ വിലക്കിയതിനെതിരെ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

മെറ്റ എഐയുടെ എതിരാളികളായ ചാറ്റ്‌ബോട്ടുകളെ വാട്‌സാപ്പിൽ വിലക്കിയതിനെതിരെ മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയന്റെ ഇടപെടൽ. എതിരാളികളായ കമ്പനികളുടെ എഐ അസിസ്റ്റന്റുകളെ തടയാനുള്ള നയങ്ങൾക്കെതിരെ മെറ്റയ്ക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ് നൽകി.

മെറ്റയ്ക്ക് നൽകിയ കത്തിൽ, വാട്സാപ്പിൽ മറ്റ് എഐ ചാറ്റ്ബോട്ടുകളെ അനുവദിക്കുന്നതിൽ പരാജയപ്പെട്ടാൽ ‘വിപണിയിൽ ഗുരുതരവും പരിഹരിക്കാനാകാത്തതുമായ നാശനഷ്ടങ്ങൾ’ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ മുന്നറിയിപ്പ് നൽകി. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം യൂറോപ്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് വിഭാഗമാണ് ഈ മുന്നറിയിപ്പ് നൽകിയത്.

അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന എഐ അസിസ്റ്റന്റ് വിപണിയിൽ പ്രവേശിക്കുന്നതിൽനിന്നും വളരുന്നതിൽനിന്നും എതിരാളികളെ തടയുന്ന നടപടിയാണ് മെറ്റ സ്വീകരിച്ചിരിക്കുന്നതെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു. ഇതനുസരിച്ച് മറ്റ് ചാറ്റ്‌ബോട്ടുകളെ വാട്‌സാപ്പിൽ അനുവാദം നൽകണം എന്നാവശ്യപ്പെട്ടുള്ള ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സാധ്യതയുണ്ട്. എങ്കിലും അതിനുമുമ്പ് മെറ്റയ്ക്ക് തങ്ങളുടെ നിലപാട് അറിയിക്കാൻ അവസരം ലഭിക്കും.

അമേരിക്കൻ കമ്പനികൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയനും ട്രംപ് ഭരണകൂടവും തമ്മിലുള്ള പ്രശ്‌നങ്ങൾ നിലനിൽക്കെയാണ്, മെറ്റയ്ക്ക് യൂറോപ്യൻ യൂണിയൻ ഇങ്ങനെ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

വാട്‌സാപ്പിൽ മെറ്റ എഐ ചാറ്റ്‌ബോട്ട് അവതരിപ്പിച്ചതു പോലെ പെർപ്ലെക്സിറ്റി, ചാറ്റ്ജിപിടി പോലുള്ള ചാറ്റ്‌ബോട്ടുകളും നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാൽ പിന്നീട് ഒക്ടോബറിൽ തങ്ങളുടെ നയത്തിൽ മാറ്റം വരുത്തിയ വാട്‌സാപ്പ് എതിരാളികളായ ചാറ്റ്‌ബോട്ടുകളെ വിലക്കുകയായിരുന്നു. അതേസമയം, ട്രാവൽ ഏജൻസികൾ, കസ്റ്റമർ സർവീസ് പോലുള്ള വാണിജ്യ ഉപഭോക്താക്കളായ സേവനങ്ങളുടെ എഐ ചാറ്റ്‌ബോട്ടുകൾക്ക് അനുമതിയുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments