Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsരാജ്യത്തെ പൗരർ ഭരണഘടനാപരമായ കടമകൾ നിറവേറ്റണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി

രാജ്യത്തെ പൗരർ ഭരണഘടനാപരമായ കടമകൾ നിറവേറ്റണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പൗരർ ഭരണഘടനാപരമായ കടമകൾ നിറവേറ്റണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭരണഘടനാദിനത്തിൽ പൗരന്മാർക്കെഴുതിയ കത്തിൽ, വോട്ടവകാശം വിനിയോഗിച്ച് ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. 18 വയസ്സ് തികയുന്ന കന്നി വോട്ടർമാരെ ആദരിച്ചുകൊണ്ട് സ്കൂളുകളും കോളേജുകളും ഭരണഘടനാദിനം ആഘോഷിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.


കടമകൾ നിർവഹിക്കുന്നതിലൂടെയാണ് അവകാശങ്ങൾ ഉണ്ടാകുന്നതെന്ന മഹാത്മാഗാന്ധിയുടെ വിശ്വാസത്തെ പ്രധാനമന്ത്രി അനുസ്മരിച്ചു. സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയുടെ അടിസ്ഥാനം കടമകൾ നിറവേറ്റുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സ്വീകരിക്കുന്ന നയങ്ങളും തീരുമാനങ്ങളും വരും തലമുറയുടെ ജീവിതത്തെ രൂപപ്പെടുത്തുമെന്ന് പറഞ്ഞ അദ്ദേഹം വികസിത ഭാരതം എന്ന കാഴ്ചപ്പാടിലേക്ക് ഇന്ത്യ നീങ്ങുമ്പോൾ പൗരർ അവരുടെ കടമകൾക്ക് പ്രഥമസ്ഥാനം നൽകണമെന്നും അഭ്യർഥിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments