ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്’ 100–ാം എപ്പിസോഡ് പ്രക്ഷേപണ പരിപാടിയിൽ പങ്കെടുക്കാതിരുന്ന വിദ്യാർഥികൾക്കെതിരെ നടപടി. ചണ്ഡിഗഡ് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലെ (പിജിഐഎംഇആർ) 36 നഴ്സിങ് വിദ്യാർഥികളെയാണ് ഒരാഴ്ച ഹോസ്റ്റലിനു പുറത്തു പോകുന്നതിൽനിന്നു വിലക്കിയത്.
കഴിഞ്ഞ മാസം 30നു നടന്ന 100–ാം എപ്പിസോഡ് പ്രക്ഷേപണത്തിൽ നിർബന്ധമായി ഭാഗമാകണമെന്നു പിജിഐഎംഇആറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് എജ്യൂക്കേഷൻ (എൻഐഎൻഇ) 1,3 വർഷ നഴ്സിങ് വിദ്യാർഥികൾക്കു നിർദേശം നൽകിയിരുന്നു. എന്നാൽ 36 വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുത്തില്ല.