തിരുവനന്തപുരം:നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് തോന്നൽ ഉണ്ടെങ്കിൽ അപ്പീൽ പോകാമെന്ന് കെ.മുരളീധരൻ. എല്ലാ വിധിയിലും എല്ലാവർക്കും പൂർണ്ണ തൃപ്തി ഉണ്ടാകില്ല. നേരിട്ട് തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടിയിട്ടുണ്ട്.ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ വിധികളും പൂർണ തൃപ്തിയുണ്ടാകണമെന്നില്ല. അപ്പീലൊക്കെ നടക്കട്ടെ.പൂർണമായും നീതി കിട്ടിയില്ല എന്ന് അതിജീവിതക്ക് അഭിപ്രായമുണ്ടെങ്കിൽ അപ്പീൽ പോകാം. ഇതിനെ രാഷ്ട്രീയമായി കൂട്ടുക്കുഴക്കരുത്.വ്യക്തിപരമായി ഓരോരുരത്തർക്കും ഓരോ ഇഷ്ടമുണ്ടാകും. ബാക്കി കാര്യങ്ങൾ വരട്ടെ.കുറേയൊക്കെ കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടി എന്നാണ് കരുതുന്നത്..’മുരളീധരൻ പറഞ്ഞു.



