പട്‌ന: ബിഹാർ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ എൻഡിഎ സഖ്യത്തിന് മുന്നേറ്റം. തൊട്ടുപിന്നാലെ ഇൻഡ്യ സഖ്യവുമുണ്ട്. പോസ്റ്റൽ വോട്ടുകൾ എണ്ണി കഴിഞ്ഞ് ഇവിഎം എണ്ണി തുടങ്ങിയപ്പോൾ 122 സീറ്റുകളിൽ എൻഡിഎ മുന്നിലാണ്. 86 സീറ്റുകളിൽ ഇൻഡ്യ സഖ്യം മുന്നിലാണ്. മറ്റുള്ളവർ 6 സീറ്റുകളിൽ മുന്നിലാണ്. രാഘവ്പൂരിൽ മത്സരിക്കുന്ന തേജസ്വിയാദവ് മുന്നിലാണ്. എക്‌സിറ്റ് പോൾ ഫലങ്ങളിലെ മുൻതൂക്കത്തിൽ പൂർണ്ണ ആത്മവിശ്വാസമാണ് എൻഡിഎ നേതാക്കൾ പങ്കുവെക്കുന്നത്.എക്‌സിറ്റ് പോളുകൾ യഥാർത്ഥ ജനഹിതം എന്നാണ് ബിജെപി നേതാക്കൾ വ്യക്തമാക്കുന്നത്. എന്നാൽ ഭരണ ഭരണവിരുദ്ധ വികാരമാണ് ഉയർന്ന പോളിംഗ് ശതമാനത്തിന് കാരണമെന്ന പ്രതീക്ഷയിലാണ് മഹാസഖ്യ നേതാക്കൾ.



