നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന യുജിസി നെറ്റ് 2025 ഡിസംബര്‍ സെഷനിലേക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ ഓണ്‍ലൈന്‍ അപേക്ഷയിലെ ചില ഫീല്‍ഡുകള്‍ തിരുത്താന്‍/ഭേദഗതി ചെയ്യാന്‍ അവസരം.
ജനനത്തീയതി, കാറ്റഗറി, അച്ഛന്റെ പേര്, അമ്മയുടെ പേര് എന്നിവയില്‍ മാറ്റംവരുത്താം. അപേക്ഷാര്‍ഥിയുടെ പേര്, ജെന്‍ഡര്‍, ഫോട്ടോ, ഒപ്പ്, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്ഥിരം/കറസ്‌പോണ്ടന്‍സ് വിലാസം, പരീക്ഷാസിറ്റി എന്നിവ തിരുത്താന്‍ കഴിയില്ല.



