Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsവ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ രണ്ട് പ്രവാസികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു

വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ രണ്ട് പ്രവാസികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: മിഷറഫിൽ വ്യാജ മെഡിക്കൽ റിപ്പോർട്ടുകൾ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയ രണ്ട് പ്രവാസികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇവർ ഹവാലിയിൽ നിന്നുള്ളവരാണെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണത്തിൽ ഒരാൾക്ക് അർബുദ രോഗമുണ്ടെന്ന് കള്ളം പറഞ്ഞാണ് ഇവർ പണം പിരിച്ചെടുത്തിരുന്നത്. സുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിൽ വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും വൻതുകയും കണ്ടെടുത്തു.മിഷറഫ് മേഖലയിൽ ദേശീയ വസ്ത്രം ധരിച്ച് രണ്ട് പേർ പതിവായി ഭിക്ഷാടനം നടത്തുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇവർ സാധാരണയായി ഭിക്ഷാടനം നടത്തുന്നത് സ്വകാര്യ താമസ സ്ഥലങ്ങളിൽ വെച്ചാണ്. ഇതിൽ ഒരാൾ കാൻസർ രോഗം ബാധിച്ചയാളാണെന്നും ചികിത്സയ്ക്ക് പണമില്ലെന്നും പറഞ്ഞാണ് പണം വാങ്ങിയിരുന്നത്. പരാതിയെ തുടർന്ന് അധികൃതർ ഇവരെ നിരീക്ഷിക്കുകയും കൈയ്യോടെ പിടികൂടുകയും ചെയ്തു. പരിശോധനയിൽ വ്യാജ മെഡിക്കൽ റിപ്പോർട്ടുകളും പണവും കണ്ടെടുത്തു. ഇവർ കുറ്റം സമ്മതിച്ചു. തുടർന്ന്, അവരെ രാജ്യത്തു നിന്ന് നാടുകടത്താൻ പൊലീസ് തീരുമാനിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments