Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsസൗദിയിലെ വിവിധ ഭാഗങ്ങളിൽ 1,380 കള്ളക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു

സൗദിയിലെ വിവിധ ഭാഗങ്ങളിൽ 1,380 കള്ളക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു

റിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള കര, കടൽ, വ്യോമ അതിർത്തി കേന്ദ്രങ്ങളിൽ നിന്ന് ഒരാഴ്ച്ചക്കിടയിൽ 1,380 കള്ളക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തതായി ജനറൽ അതോറിറ്റി ഓഫ് സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് വെളിപ്പെടുത്തി. പിടിച്ചെടുത്ത ഇനങ്ങളിൽ ഹാഷിഷ്, കൊക്കയ്ൻ, ഹെറോയിൻ, മെത്താംഫെറ്റാമൈൻ, കാ്ര്രപഗൺ ഗുളികകൾ തുടങ്ങിയ 157 തരം മയക്കുമരുന്നുകളും മറ്റ് 875 നിരോധിത ഇനങ്ങളും ഉൾപ്പെടുന്നതായി അതോറിറ്റി അറിയിച്ചു. കസ്റ്റംസ് ചെക്ക് പോസ്റ്റുകളിൽ നിന്ന് നിയമലംഘനങ്ങൾ നടത്തി കടത്താൻ ശ്രമിച്ച പുകയില, പുകയില ഉൽപ്പന്നങ്ങളുടെ 2,246 പാക്കറ്റുകൾ, 38 കറൻസി ഇനങ്ങൾ, അഞ്ച് ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും പരിശോധനകളിൽ പിടിച്ചെടുത്തതായി അതോറിറ്റി പറഞ്ഞു. രാജ്യത്തെ വിവിധ സർക്കാർ വകുപ്പുകളുടെ സംയുക്തമായ സഹകരണത്തോടെയാണ് ഇത്രയും കള്ളക്കടത്ത് കേസുകൾ പിടികൂടിയത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments