Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

ന്യൂഡൽഹി: ആധാർ പൗരത്വ രേഖയല്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. അയോഗ്യരായവരെയാണ് ബിിഹാറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കിയതെന്നും എസ്ഐആർ നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വോട്ടർപട്ടികയിലെ സർവേ നടക്കുമെന്നും ഗ്യാനേഷ് കുമാർ ബിഹാറിൽ പറഞ്ഞു.

വോട്ടർ പട്ടിക പരിഷ്കരണത്തിൽ എല്ലാ വോട്ടർമാരും സഹായിച്ചു. രാജ്യവ്യാപകമായി വോട്ടർപട്ടികയിലെ സർവേ നടക്കും. ഇതിനായി കമ്മീഷന്റെ പ്രവർത്തനങ്ങൾ പൂർണമായും കമ്പ്യൂട്ടർവൽക്കരിച്ചിട്ടുണ്ട്. വൺ ഇന്ത്യ ആപ്പിലൂടെ പ്രവർത്തനങ്ങൾ സുഗമമാക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് നടപടിക്രമം നവംബർ 22ന് പൂർത്തിയാകും. വോട്ടർമാർക്ക് 15 ദിവസത്തിനുള്ളിൽ വോട്ടർ കാർഡുകൾ നൽകുമെന്നും ഗ്യാനേഷ് കുമാർ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments