കൊച്ചി: പിവി ശ്രീനിജൻ എംഎൽഎയ്ക്കും സിപിഎം നേതാക്കൾക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്‍റി20 നേതാവ് സാബു എം ജേക്കബ്. ട്വന്‍റി20 സ്ഥാനാർത്ഥിയാകാൻ പിവി ശ്രീനിജിൻ സമീപിച്ചെന്നും സിഎൻ മോഹനനും, പി രാജീവും റസീറ്റില്ലാതെ പണം വാങ്ങിയെന്നുമാണ് ആരോപണം. സംസ്ഥാന ഇലക്ഷന്‍ കണ്‍വെന്‍ഷന്‍ കോലഞ്ചേരിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സാബുജേക്കബ്.
സിപിഎം നേതൃത്വത്തിനും ശ്രീനിജിൻ എംഎൽഎയ്ക്കും എതിരെ ഗുരുതരമായ ആരോപണങ്ങളോടെയാണ് ട്വന്‍റി20യുടെ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തുടക്കം. ശ്രീനിജൻ ട്വന്‍റി20 സ്ഥാനാർത്ഥിയാകാൻ സമീപിച്ചുവെന്ന് സാബു എം ജേക്കബ് പറഞ്ഞു. പി രാജീവും സിഎൻ മോഹനനനും റസീറ്റില്ലാതെ പണം വാങ്ങി. വിലക്കയറ്റം പിടിച്ചുനിർത്തുന്നതിന് പകരം കിഴക്കമ്പലത്തെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് പൂട്ടിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തതെന്നും സാബു ജേക്കബ് വിമർശിച്ചു.



