ന്യൂഡൽഹി: മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹരജി തള്ളി സുപ്രീംകോടതി. രാഷ്ട്രീയവിഷയത്തിന് കോടതിയെ വേദിയാക്കരുതെന്ന് ഹരജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രീയപോരാട്ടം കോടതിക്ക് പുറത്ത് മതിയെന്നും ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.
നേരത്തെ സി.എം.ആർ.എൽ-എക്സാലോജിക് കരാറിൽ അഴിമതിയുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹരജി ഹൈകോടതി തള്ളിയിരുന്നു. മാസപ്പടി വിവരങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും സി.എം.ആർ.എല്‍ ഉദ്യോഗസ്ഥരുടെ ഡയറി തെളിവായി സ്വീകരിക്കാനാവില്ലെന്നുമാണ് നേരത്തെ ഹരജി പരിഗണിച്ചപ്പോൾ ഹൈക്കോടതി പറഞ്ഞത്.



